Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightഎഴുമറ്റൂർ-തിരുവല്ല...

എഴുമറ്റൂർ-തിരുവല്ല റൂട്ടിൽ കെ.എസ്​.ആർ.ടി.സി മുടങ്ങിയിട്ട്​ മൂന്നുവർഷം

text_fields
bookmark_border
ksrtc bus
cancel

മ​ല്ല​പ്പ​ള്ളി: എ​ഴു​മ​റ്റൂ​ർ-​തി​രു​വ​ല്ല റൂ​ട്ടി​ൽ രാ​വി​ലെ​യും രാ​ത്രി​യും സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മു​ട​ങ്ങി​യി​ട്ട് മൂ​ന്നു വ​ർ​ഷം. ദു​രി​ത​ത്തി​ലാ​യി ജ​ന​ങ്ങ​ൾ. പു​ല​ർ​ച്ച അ​ഞ്ചി​ന് എ​ഴു​മ​റ്റൂ​രി​ൽ​നി​ന്ന്​ സ​ർ​വി​സ് ആ​രം​ഭി​ച്ച് ചു​ഴ​ന, വാ​ള​ക്കു​ഴി, വെ​ണ്ണി​ക്കു​ളം, ഇ​ര​വി​പേ​രൂ​ർ​വ​ഴി 6.10ന് ​തി​രു​വ​ല്ല​യി​ലെ​ത്തും. തി​രി​കെ രാ​ത്രി 9.30ന് ​ഇ​തേ റൂ​ട്ടി​ലൂ​ടെ 10.30ന് ​എ​ഴു​മ​റ്റൂ​രി​ലെ​ത്തി സ്റ്റേ ​ചെ​യ്തി​രു​ന്ന സ​ർ​വി​സാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ദീ​ർ​ഘ​യാ​ത്ര ചെ​യ്തി​രു​ന്ന​വ​രും വൈ​കി​യെ​ത്തി​യി​രു​ന്ന​വ​രു​മാ​യ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്. എ​ഴു​മ​റ്റൂ​ർ, ചാ​ലാ​പ്പ​ള്ളി, വാ​ള​ക്കു​ഴി, ചു​ഴ​ന, ഇ​രു​മ്പു​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യ​ത്. കോ​വിഡ് ​കാ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന​താ​ണ്​ അ​ധി​കൃ​ത​ർ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. എ​ന്നാ​ൽ, പി​ന്നീ​ട് പ​ല സ​ർ​വി​സും പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​വി​ട​ത്തേ​തി​ന്​ മാ​ത്രം അ​ന​ക്ക​മി​ല്ല. സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaEzhumatur-TiruvallaKSRTC route
News Summary - three years since the KSRTC was suspended on the Ezhumatur-Tiruvalla route
Next Story