Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകോട്ടാങ്ങൽ പടയണി:...

കോട്ടാങ്ങൽ പടയണി: കോട്ടാങ്ങൽ കരക്കാരുടെ അടവിയും പള്ളിപ്പാനയും ഇന്ന്

text_fields
bookmark_border
കോട്ടാങ്ങൽ പടയണി: കോട്ടാങ്ങൽ കരക്കാരുടെ അടവിയും പള്ളിപ്പാനയും ഇന്ന്
cancel
camera_alt

കോ​ട്ടാ​ങ്ങ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി​യി​ൽ

കോ​ട്ടാ​ങ്ങ​ൽ ക​ര​ക്കാ​രു​ടെ ഗ​ണ​പ​തി​ക്കോ​ലം

ക​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ

മല്ലപ്പള്ളി: ഇരുകരക്കാർ മത്സരബുദ്ധിയോടെ നടത്തുന്ന കോട്ടാങ്ങൽ പടയണിയിൽ ബുധനാഴ്ച കുളത്തൂർകരയുടെ അടവി, പള്ളിപ്പാന, കോലംതുള്ളൽ, കരയുടെ വിവിധ പ്രദേശങ്ങളിൽ അടവി പുഴുക്ക് എന്നിവ നടന്നു. വ്യാഴാഴ്ച കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ അടവിദിന ചടങ്ങുകൾ നടക്കും.

കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് മഹോത്സവം കൊണ്ടാടും. ദേശവാസികൾ കാർഷിക വിളകൾ ശേഖരിച്ച് പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് കഴിക്കുന്നു.

രാത്രി ഒരു മണിയോടെ കുതിര, യക്ഷി, മറുത, ഭൈരവിക്കോലങ്ങളും കളത്തിൽ എത്തും. തുടർന്ന് മലദൈവങ്ങളുടെ പ്രീതിക്കായി പള്ളിപ്പാന നടക്കും. പുലർച്ച അഞ്ചരയോടെ ക്ഷേത്രത്തി‍െൻറ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമവനം സൃഷ്ടിച്ച് അടവി കൊണ്ടാടും.

വെള്ളിയാഴ്ച കുളത്തൂർ കരക്കാരുടെ വലിയ പടയണി നടക്കും. 101 പാള ഭൈരവി, യക്ഷി, മറുത, പക്ഷി, കൂട്ടമറുത വിനോദങ്ങൾ, കാലൻ കോലം എന്നിവ കളത്തിൽ എത്തും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kotangal Padayani
News Summary - Kotangal Patayani: Atavi and pallipana of Kotangal workers today
Next Story