ഉദ്ഘാടനത്തിന് പിന്നാലെ ജലനിധി പ്രവർത്തനം മുടങ്ങി
text_fieldsമല്ലപ്പള്ളി: കാരയ്ക്കാട്-കുന്നന്താനം പഞ്ചായത്തിലെ നാലാം വാർഡിലെ ജലനിധിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത ദിവസങ്ങളിൽതന്നെ മുടങ്ങി. ജലനിധിക്ക് കിണർ കുഴിക്കാതെ കാരയ്ക്കാട് ലക്ഷംവീട് കോളനിയിലെ കിണറ്റിൽനിന്നാണ് ജലം പമ്പ് ചെയ്തിരുന്നത്. വൈദ്യുതി നിരക്ക് നൽകാതെ വന്നതിനാൽ വൈദ്യുതി ബോർഡ് കണക്ഷൻ വിച്ഛേദിച്ചതിനാല്‍ പമ്പിങ് നടക്കുന്നില്ല.
ആയിരക്കണക്കിന് രൂപ ഗുണഭോക്തൃ വിഹിതം നൽകിയിട്ടും ജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുന്നന്താനം പഞ്ചായത്തിലെ മുടങ്ങിക്കിടന്ന പല ജലനിധി പദ്ധതികളും പഞ്ചായത്ത് കമ്മിറ്റിയുടെ ശക്തമായ ഇടപെടിലിൽ പുനരാരംഭിച്ചിട്ടും കാരയ്ക്കാട് മാത്രം ഇതുവരെ കമ്മിറ്റി ചേരാത്തതിൽ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഹൻ മാത്യു കോഴിക്കുന്നത് അധ്യക്ഷത വഹിച്ചു. കുന്നന്താനം സർവിസ് കോഓപറേറ്റിവ് ബാങ്ക് ബോർഡ് മെംബർ മറിയാമ്മ തോമസ്, അച്ചൻകുഞ്ഞ് തറയിൽ, ജോമോൻ ജോസഫ്, ജീമോൻ തറയിൽ, അനീഷ് തെരളിയ്ക്കൽ, പി.ആർ. ചന്ദ്രബാബു, സി.സി. സുകുമാരൻ, അനിലി വർഗീസ്, കുഞ്ഞുമോൻ ചെറുമുട്ടേടത്ത് എന്നിവർ സംസാരിച്ചു.

