Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightഅന്തർ ജില്ല...

അന്തർ ജില്ല വാഹനമോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
അന്തർ ജില്ല വാഹനമോഷ്​ടാക്കൾ പിടിയിൽ
cancel
camera_alt

അനന്തൻ ശിവകുമാർ, ഹാഷിദ്

മ​ല്ല​പ്പ​ള്ളി: വ​ർ​ക്​​ഷോ​പ്പി​ൽ പ​ണി​യു​ന്ന​തി​ന്​ സൂ​ക്ഷി​ച്ചി​രു​ന്ന മാ​രു​തി കാ​ർ മോ​ഷ്​​ടി​ച്ച് ക​ട​ന്ന അ​ന്ത​ർ​ജി​ല്ല വാ​ഹ​ന​മോ​ഷ്​​ടാ​ക്ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പൊ​ലീ​സ് പി​ടി​യി​ൽ. ക​ഴ​ക്കൂ​ട്ടം പു​ല്ലാ​ട്ട​ക്കാ​രി സോ​മ​സൂ​ര്യ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​ന്ന നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് ശി​വ​ദീ​പം വീ​ട്ടി​ൽ അ​ന​ന്ത​ൻ ശി​വ​കു​മാ​ർ (19), നെ​യ്യാ​റ്റി​ൻ​ക​ര ധ​നു​െ​വ​ച്ച​പു​ര​ത്ത് ഷാ​ഹി​ന മ​ൻ​സി​ലി​ൽ വീ​ട്ടി​ൽ ഹാ​ഷി​ദ് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ സു​ഹൃ​ത്താ​യ കൊ​ല്ലം സ്വ​ദേ​ശി ഷാ​ൻ ഓ​ടി​മ​റ​ഞ്ഞു. വാ​ഹ​നം മോ​ഷ്​​ടി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം വാ​ര​ന​ല്ലൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് കൈ ​കാ​ണി​ച്ച് നി​ർ​ത്തി​ച്ച​പ്പോ​ൾ ഷാ​ൻ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് മ​റ്റ് ര​ണ്ടു​പേ​രെ​യും ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ മോ​ഷ്​​ടി​ച്ച വാ​ഹ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി രാ​ജ​പ്പ​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം കീ​ഴ്‌​വാ​യ്പൂ​ര് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി. സ​ഞ്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൻ പ്ര​തി​ക​ളെ വാ​ര​ന​ല്ലൂ​രി​ലെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്ത്​ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ന​ന്ത​ൻ പി​ടി​ച്ചു​പ​റി, വാ​ഹ​ന​മോ​ഷ​ണം ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ കൂ​ട്ടാ​യി ന​ട​ത്തി​യ മ​റ്റ് മോ​ഷ​ണ​ങ്ങ​ളെ​പ്പ​റ്റി​യും പൊ​ലീ​സ് കൂ​ടു​ത​ലാ​യി അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvehicle thieves
News Summary - Inter-district vehicle thieves arrested
Next Story