Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightഅനധികൃത പാർക്കിങ്​:...

അനധികൃത പാർക്കിങ്​: വെണ്ണിക്കുളത്ത് ​ഗതാഗതക്കുരുക്ക്​ രൂക്ഷം

text_fields
bookmark_border
Illegal parking: Traffic jam in Vennikulam
cancel

മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം ജ​ങ്​​ഷ​ൻ ബ​സ് സ്റ്റോ​പ്പി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ർ​ന്ന്​ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. കോ​ട്ട​യം റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പി​ലാ​ണ് ഏ​റെ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ മി​ക്ക​പ്പോ​ഴും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് കാ​ര​ണം റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യാ​ണ് ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും. ഇ​തു​മൂ​ലം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നും സാ​ധി​ക്കു​ന്നി​ല്ല. നേ​ര​ത്തേ ഇ​വി​ടെ നോ​പാ​ർ​ക്കി​ങ് ബോ​ർ​ഡും ബ​സ് സ്റ്റോ​പ് ബോ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്നു.

താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ വെ​ണ്ണി​ക്കു​ള​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​വ​ധി ത​വ​ണ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ് പ​തി​വ്. പൊ​ലീ​സി​നെ​യോ, ഹോം​ഗാ​ർ​ഡി​നെ​യോ നി​യ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി​രു​ന്നു. ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​നം എ​ടു​ത്ത​ത​ല്ലാ​തെ പി​ന്നീ​ട് ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് സ്ഥാ​പി​ച്ച ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്ന​ത് വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​യ​തി​നാ​ൽ നാ​ലു​വ​ശ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തോ​ന്നി​യ പോ​ലെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്താ​ൻ കാ​ര​ണ​മാ​കു​ന്നു. പാ​റ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് ടി​പ്പ​ർ ലോ​റി​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തും. വെ​ണ്ണി​ക്കു​ളം ജ​ങ്​​ഷ​നി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaTraffic JamIllegal Parking
News Summary - Illegal parking: Traffic jam in Vellikulam
Next Story