ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ അനധികൃത മദ്യവിൽപന വ്യാപകം
text_fieldsമല്ലപ്പള്ളി : കോട്ടാങ്ങൽ , ആനിക്കാട് പഞ്ചായത്തുകളിൽ അനധികൃത വിദേശമദ്യവിൽപ്പന വ്യാപകമെന്ന് പരാതി. ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പന ശാം കളിൽ നിന്നും വാങ്ങുന്ന മദ്യമാണ് അമിത വിലക്ക് വിൽപ്പന നടക്കുന്നത്. പ്രദേശത്തെ തൊഴിലാളികളെ കേന്ദ്രികരിച്ചാണ് വിൽപ്പന. മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ സമീപത്തെ തോട്ടങ്ങളിലും റോഡിന്റെ വശങ്ങളിലേക്കും വലിച്ചെറിയുകയാണ് പതിവ്.
മദ്യപർ തമ്മിൽ സംഘർഷവും അസദ്യം പറയുന്നതും നിത്യ സംഭവമാണ്. മലയോര മേഖലകൾ കേന്ദ്രികരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്.
ആനിക്കാട് പഞ്ചായത്തിലെ മദ്യവിൽപ്പനയും സാമൂഹിക വിരുദ്ധ ശല്യവും ജനജീവിതം ദുസഹമാക്കുന്നതായി താലൂക്ക് വികസന സമിതിയിൽ വരെ പരാതിയുണ്ടായിട്ടും നടപടിയില്ല.
സന്ധ്യ സമയങ്ങളിൽ ചില പ്രദേശങ്ങൾ കേന്ദ്രികരിച്ച് ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ മരണപാച്ചിലാണ് നടക്കുന്നത്. പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ വാഹനങ്ങളിലും പരസ്യമായി റോഡിലിരുന്നു മുള്ള മദ്യപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടു o അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

