ഉണക്കാനിട്ട ഒട്ടുപാലിന് തീപിടിച്ചു: വീട് ഭാഗികമായി കത്തിനശിച്ചു
text_fieldsആലപ്രക്കാട് വെള്ളിക്കര ടോജി ജോർജിെൻറ വീട്ടിൽ പടർന്ന തീ അണക്കുന്ന നാട്ടുകാർ
മല്ലപ്പള്ളി: കോട്ടാങ്ങൽ ആലപ്രക്കാട് അടുക്കളയിലെ ചേരിൽ ഉണങ്ങാൻ ഇട്ടിരുന്ന ഒട്ടുപാലിന് തീപിടിച്ചതിനെ തുടർന്ന് വീടിെൻറ അടുക്കള ഉൾപ്പെടെ ഒരുഭാഗം കത്തിനശിച്ചു.
വെള്ളിക്കര വീട്ടിൽ ടോജി ജോർജിെൻറ വീടിനാണ് തീപിടിച്ചത്. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്. തീ പടർന്നുപിടിക്കുമ്പോൾ ടോജിയുടെ പിതാവ് വി.സി. ജോർജ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സന്ദർഭോജിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
വാർഡ്എ അംഗം എബിൻ ബാബു സിജോ വെള്ളിക്കര, ബിൽസൺ തിരുനല്ലൂർ അനസ്, ഇസ്മായിൽ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് തീ അണച്ചത്.
റാന്നിയിൽനിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് എത്തിയെങ്കിലും വാഹനം കയറിച്ചെല്ലാൻ കഴിയാത്തതിനാൽ തകിടിയേൽ െബന്നിയുടെ വാഹനത്തിലാണ് വെള്ളം എത്തിച്ചത്.

