Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മല്ലപ്പള്ളിയിൽ സെമിത്തേരിയിലെ കല്ലറയിൽനിന്ന് വീണ്ടും ഗ്രാനൈറ്റ് കടത്തി

text_fields
bookmark_border
ഞായറാഴ്ച മറ്റൊരു പള്ളി സെമിത്തേരിയിലെയും ഗ്രാനൈറ്റ് മോഷണം പോയിരുന്നു
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

മല്ലപ്പള്ളി: പള്ളി സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം. മല്ലപ്പള്ളിയിലെ മാർത്തോമാപള്ളി സെമിത്തേരിയിലെ ഒരു കല്ലറക്കു മുകളിലെ ഗ്രാനൈറ്റ് സ്ലാബാണ് മോഷണംപോയത്. പള്ളി അധികൃതർ പോലീസിൽ പരാതി നൽകി. ഞായറാഴ്ച മല്ലപ്പള്ളി മങ്കുഴിപ്പടി മാർതോമ പള്ളി സെമിത്തേരിയിലെയും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു.

അതിൽ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെയാണ് അടുത്ത മോഷണം. കല്ലറക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് കാണാതായത്. താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് തിങ്കളാഴ്ച രാത്രി കാണാതായത്. മാർത്തോമാ പള്ളിയിൽനിന്ന് ആറടി നീളവും മൂന്നടി വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബാണ് മോഷണം പോയത്.

ആരാധനക്കായി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു കേസുകളിലെയും പ്രതികളെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സി.സി.ടി.വി ഇല്ലാത്ത സെമിത്തേരികളിലാണ് മോഷണം. ഒരാൾക്ക് ഒറ്റക്ക് മോഷണം നടത്താനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നും നിരവധിപേർ സംഘത്തിൽ ഉണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Granite was smuggled from the tomb in the cemetery in Mallappally
Next Story