Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_right‘ജോ​ർ​ജി​യ​ൻ’ സൈ​നി​ക...

‘ജോ​ർ​ജി​യ​ൻ’ സൈ​നി​ക ധീ​ര​ത ഇ​നി ഓ​ർ​മ

text_fields
bookmark_border
‘ജോ​ർ​ജി​യ​ൻ’ സൈ​നി​ക ധീ​ര​ത ഇ​നി ഓ​ർ​മ
cancel
camera_alt

1965 ന​വം​ബ​ർ 24ന്​ ​ലാ​ൻ​സ്​ ഹ​വീ​ൽ​ദാ​ർ കെ.​ജി ജോ​ർ​ജി​ന്​ വീ​ര​ച​ക്രം ന​ൽ​കി

രാ​ഷ്ട്ര​പ​തി ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ

ആ​ദ​രി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

മ​ല്ല​പ്പ​ള്ളി: ശ​നി​യാ​ഴ്ച അ​ന്ത​രി​ച്ച ലാ​ൻ​സ് ഹ​വി​ൽ​ദാ​ർ കെ.​ജി. ജോ​ർ​ജ് നാ​ട്ടു​കാ​രു​ടെ ബേ​ബി​ച്ചാ​യ​ൻ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ൻ ക​ര​സേ​ന​ക്ക്​ എ​ക്കാ​ല​ത്തെ​യും ധീ​ര പോ​രാ​ളി​യാ​ണ്.

1965ലെ ​ഇ​ന്ത്യ-​പാ​ക്​ യു​ദ്ധ​ത്തി​ൽ പാ​കി​സ്താ​നി​ലെ വാ​ഗാ യു​ദ്ധ​ഭൂ​മി​യി​ൽ എ​ല്ലാം ന​ഷ്ട​മാ​യെ​ന്നു ക​രു​തി​യ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് തി​രി​ച്ചു​വ​ര​വി​ന് വ​ഴി​യൊ​രു​ക്കി​യ​ത് മ​ല്ല​പ്പ​ള്ളി ശാ​ന്തി​പു​രം കോ​ഴി​കു​ന്ന​ത്ത് കെ.​ജി. ജോ​ർ​ജി​ന്‍റെ അ​ച​ഞ്ച​ല​മാ​യ ധീ​ര​ത​യാ​യി​രു​ന്നു. യു​ദ്ധ​ത്തി​ൽ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​നം ത​ക​ർ​ന്നു. പാ​ക്​ പോ​രാ​ളി​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്​ അ​ത്​ ​നേ​രെ​യാ​ക്കു​ക​യാ​യി​രു​ന്നു ജോ​ർ​ജ്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ കൊ​ഴി​ഞ്ഞു​വീ​ണി​ട്ടും മു​ട്ടി​ലി​ഴ​ഞ്ഞ് നീ​ങ്ങി അ​ദ്ദേ​ഹം വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​നം നേ​രെ​യാ​ക്കി. ആ ​ധീ​ര​ത​ക്ക്​ ദേ​ശം വീ​ര​ച​ക്രം സ​മ്മാ​നി​ച്ചു.

1965 ഏ​പ്രി​ലി​ൽ റാ​ൻ ഓ​ഫ് ക​ച്ചി​ലെ സം​ഘ​ർ​ഷ​മാ​ണ് ക​ശ്മീ​രി​ലേ​ക്ക്​ ക​ട​ന്നു​ക​യ​റ്റ​ത്തി​ന് പാ​കി​സ്താ​നെ പ്രേ​രി​പ്പി​ച്ച​ത്. ജ​മ്മു​വി​ൽ തി​രി​ച്ച​ടി​ക്കു​ന്ന​തി​നൊ​പ്പം പ​ഞ്ചാ​ബി​ൽ മ​റ്റൊ​രു യു​ദ്ധ​മു​ഖം തു​റ​ക്കു​ക​യു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ത​ന്ത്രം. പ​ഞ്ചാ​ബി​ലെ വാ​ഗ​യി​ൽ ഇ​ന്ത്യ​ൻ സേ​ന പാ​ക്ക് അ​തി​ർ​ത്തി ക​ട​ന്നു. ആ​ദ്യം പി​ന്നാ​ക്കം പാ​ഞ്ഞ പാ​ക്ക് പ​ട പി​ന്നീ​ട് സം​ഘ​ടി​ച്ചെ​ത്തി ചെ​റു​ത്തു​നി​ന്നു. ലാ​ഹോ​റി​ൽ​നി​ന്ന് എ​ട്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​രെ ഇ​ന്ത്യ​ൻ സൈ​ന്യ​മെ​ത്തി. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ സൈ​ന്യം ശ​ത്രു​നി​ര​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി. വാ​ർ​ത്ത​വി​നി​മ​യ സം​വി​ധാ​നം അ​റ്റു​പോ​യി. ജോ​ർ​ജ് അ​ട​ക്കം നാ​ലു​പേ​രെ ലൈ​ൻ പു​ന​സ്ഥാ​പി​ക്കാ​ൻ നി​യോ​ഗി​ച്ചു. ശ​ത്രു​പ​ക്ഷ​ത്തി​ന്റെ ഷെ​ല്ല് വീ​ണ് വാ​ഹ​നം ത​ക​ർ​ന്നു. മൂ​ന്ന് സൈ​നി​ക​രെ​യും ന​ഷ്ട​മാ​യി. അ​വി​ടെ​യെ​ത്തി ടെ​ല​ഫോ​ൺ ബ​ന്ധം നേ​രെ​യാ​ക്കി.

ഇ​ച്ചോ​ഗി​ൽ ക​നാ​ൽ തീ​ര​ത്തെ ഇ​ന്ത്യ​ൻ ട്ര​ഞ്ചു​ക​ളി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ത്യ​ൻ സ​ന്ദേ​ശ​മെ​ത്തി. അ​വി​ടെ ത്രി​വ​ർ​ണ​പ​താ​ക ഉ​യ​ർ​ന്നു. ന​വം​ബ​ർ 24ന് ​അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ലാ​ൻ​സ് ഹ​വി​ൽ​ദാ​ർ കെ.​ജി. ജോ​ർ​ജി​നെ വീ​ര​ച​ക്രം അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മി​ലി​റ്റ​റി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഡ​ർ​ബാ​ർ മ​ന്ദി​ര​ത്തി​ന് ‘കെ.​ജി ജോ​ർ​ജ് ട്രി​ക്സ്’ എ​ന്ന പേ​ര് ന​ൽ​കി​യാ​ണ് ക​ര​സേ​ന വീ​ര​ജ​വാ​നെ ആ​ദ​രി​ച്ച​ത്.

1969ൽ ​വി​ര​മി​ച്ചു. മ​ട​ങ്ങി​യെ​ത്തി​യ ജോ​ർ​ജ് പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കി​റ​ങ്ങി. ഏ​ഴ് വ​ർ​ഷം കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി. ഭാ​ര്യ പൊ​ന്ന​മ്മ ഓ​ർ​മ​യാ​യി​ട്ട് 10 വ​ർ​ഷം ക​ഴി​ഞ്ഞു. മ​ക്ക​ൾ: ഉ​ഷ മാ​ത്യു, ആ​ഷ ജേ​ക്ക​ബ്, ജോ​ൺ കെ. ​ജോ​ർ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsstoryMemory
News Summary - 'Georgian' military valor is now a memory
Next Story