Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightമദ്യപിച്ച് ലക്കുകെട്ട...

മദ്യപിച്ച് ലക്കുകെട്ട സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
മദ്യപിച്ച് ലക്കുകെട്ട സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
cancel

മ​ല്ല​പ്പ​ള്ളി: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല്ല​പ്പ​ള്ളി കു​ന്ന​ന്താ​നം ആ​ഞ്ഞി​ലി​ത്താ​നം ചി​റ​യ​ക്കു​ളം സി​ന്ധു​ഭ​വ​നം വീ​ട്ടി​ൽ​നി​ന്നും കോ​ട്ടാ​ങ്ങ​ൽ കു​ള​ത്തൂ​ർ നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സു​ധി​കു​മാ​റാ​ണ്​ (32) കീ​ഴ്‌​വാ​യ്‌​പൂ​ര്​ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 11.55ന് ​മ​ല്ല​പ്പ​ള്ളി തി​രു​വ​ല്ല റോ​ഡി​ൽ ഇ​സാ​ഫ് ബാ​ങ്കി​ന്റെ മു​ന്നി​ലാ​ണ് മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ സ്റ്റി​യ​റി​ങ്ങി​ന്റെ മു​ക​ളി​ൽ ത​ല​വെ​ച്ച് ല​ക്കു​കെ​ട്ട​നി​ല​യി​ൽ ഇ​യാ​ളെ ക​ണ്ട​ത്. ഇ​തു​വ​ഴി​വ​ന്ന കീ​ഴ്‌​വാ​യ്‌​പൂ​ര്​ എ​സ്.​ഐ കെ. ​സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ട്രോ​ളി​ങ്​ സം​ഘം ആ​ൾ​ക്കൂ​ട്ടം​ക​ണ്ട് നി​ർ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ബ​സ് ഓ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ ഡ്രൈ​വ​റെ ക​ണ്ട​ത്.

സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​തെ പെ​രു​മാ​റി​യ ഇ​യാ​ളെ ബ്രീ​ത്ത്​ അ​ന​ലൈ​സ​ർ ടെ​സ്റ്റ്‌ ന​ട​ത്തി മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, യാ​ത്ര​ക്കാ​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി വി​ട്ട​ശേ​ഷം ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​റെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. എ​സ്.​ഐ പ്ര​സാ​ദ്, എ.​എ​സ്.​ഐ അ​ജു, എ​സ്.​സി.​പി.​ഒ സ​ജി ഇ​സ്മാ​യി​ൽ എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestDrunk private bus driver
News Summary - Drunk private bus driver arrested
Next Story