Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലയോര റാണി​ ഓപൺ ജിം...

മലയോര റാണി​ ഓപൺ ജിം നശിക്കുന്നു

text_fields
bookmark_border
മലയോര റാണി​ ഓപൺ ജിം നശിക്കുന്നു
cancel
camera_alt

ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ലെ ഓ​പ​ൺ ജി​മ്മി​ലുണ്ടായ സം​ഘ​ർ​ഷം

പ​രി​ഹ​രി​ക്കാ​നെ​ത്തി​യ​​ പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ സം​ഘം

പ​ത്ത​നം​തി​ട്ട: പ്ര​ഭാ​ത, സാ​യാ​ഹ്ന സ​വാ​രി​ക്കെ​ത്തു​ന്ന​വ​ർ​ക്കാ​യി ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യ മ​ല​യോ​ര റാ​ണി ഓ​പ​ൺ ജിം ​ശ്ര​ദ്ധ​യി​ല്ലാ​യ്മ മൂ​ലം ന​ശി​ക്കു​ന്നു. സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്ന ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ജിം ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് മു​ത​ലെ​ടു​ത്ത് ഒ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ ര​ണ്ടും മൂ​ന്നും പേ​രാ​ണ് ഒ​രു​പോ​ലെ ക​യ​റു​ന്ന​ത്. ഇ​തു​കാ​ര​ണം ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ നാ​ശം സം​ഭ​വി​ക്കു​ക​യാ​ണ്. ഡ​ബി​ൾ സ്റ്റെ​പ്പ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​ക​രം നാ​ലു​പേ​രാ​ണ് നി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ത​ക​രാ​റി​ലാ​യ ഡ​ബി​ൾ സ്റ്റെ​പ്പ​ർ ആ​രും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്. ക​യ​ർ​കൊ​ണ്ട് കെ​ട്ടി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, ഇ​ത് ഗൗ​നി​ക്കാ​തെ പ​ല​രും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നെ​ത്തു​ന്നു​ണ്ട്.നോ​ട്ടീ​സ് പ​തി​ച്ച​ത് വ​ക​വെ​ക്കാ​തെ ഡ​ബി​ൾ സ്റ്റെ​പ്പ​റി​ൽ ക​യ​റി​യ ബാ​ല​നെ ത​ട​ഞ്ഞ​തി​ന് കു​ട്ടി​യു​ടെ പി​താ​വ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് കെ. ​അ​നി​ൽ കു​മാ​റി​നെ അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചി​രു​ന്നു.

വി​വി​ധ വ്യാ​യാ​മ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജെ.​സി.​ഐ​യു​ടെ വ​നി​ത വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജി​ല്ല സ്​​റ്റേ​ഡി​യ​ത്തി​ൽ ജിം ​ആ​രം​ഭി​ച്ച​ത്. അ​ശ്ര​ദ്ധ​മാ​യി പ​ല​രും ജിം ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittamalayoraraani Open Gym
News Summary - malayoraraani Open Gym is perishing
Next Story