മാഞ്ഞു, ‘മാക്കാംകുന്ന് പി.ഒ’
text_fieldsവെള്ളിയാഴ്ച സേവനം അവസാനിപ്പിച്ച മാക്കാംകുന്ന് പോസ്‌റ്റ് ഓഫിസ്
പത്തനംതിട്ട: നഗരത്തിന്‍റെ അഭിമാനമായ കാതോലിക്കേറ്റ് കോളജിന്‍റെ ഭാഗമായിരുന്ന മാക്കാംകുന്ന് പോസ്‌റ്റ് ഓഫിസ് ഇനി ചരിത്രം. വിദ്യാർഥികളുടെ മധുരിക്കും ഓർമകളിലും ഇടംപിടിച്ച പോസ്‌റ്റ് ഓഫിസ് വെള്ളിയാഴ്ചത്തെ പ്രവർത്തനം പൂർത്തിയാക്കി തപാൽ വകുപ്പ് അടച്ചുപൂട്ടി.
മൂന്ന് കിലോമീറ്റർ പരിധിയിൽ ഒന്നിലധികം പോസ്റ്റ് ഓഫിസുകൾ വേണ്ടെന്ന തപാൽ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഓഫിസ് പൂട്ടുന്നത്.
ശനിയാഴ്ച മുതൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിൽ ലയിപ്പിക്കുകയാണ്. കാതോലിക്കേറ്റ് കോളജിനുള്ളിൽ പ്രവർത്തിച്ച പോസ്റ്റ് ഓഫിസ് പ്രദേശവാസികൾക്കും ആശ്വാസമായിരുന്നു. വിദ്യാർഥികൾ എല്ലാ കാര്യങ്ങൾക്കും ആശ്രയിച്ചിരുന്നത് മാക്കാംകുന്ന് പോസ്റ്റ് ഓഫിസിനെയാണ്.
അതുകൊണ്ടുതന്നെ സി ക്ലാസ് വിഭാഗത്തിൽപെട്ട സ്ഥാപനം ഏറ്റവും കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പോസ്റ്റ് ഓഫിസുമായിരുന്നു. അത്തരമൊരു പോസ്റ്റ് ഓഫിസാണ് കേന്ദ്ര സർക്കാറിന്‍റെ പുതിയ സമീപനം മൂലം പൂട്ടിപ്പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

