മകരവിളക്ക്: പൊലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു
text_fieldsശബരിമലയിൽ പൊലീസിന്റെ ആറാമത്തെ ബാച്ച് ചുമതലയേറ്റപ്പോൾ
ശബരിമല: ശബരിമലയിൽ പൊലീസിന്റെ ആറാമത്തെ ബാച്ച് സ്പെഷൽ ഓഫിസർ സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ ചുമതലയേറ്റു. പുതുതായി 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 1534 പൊലീസുകാരാണ് ചുമതലയേറ്റത്.
പുതിയ ബാച്ചിന് സ്പെഷൽ ഓഫിസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തൻക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്പെഷൽ ഓഫിസർ നിർദ്ദേശം നൽകി.
ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയന്റുകൾ. ജനുവരി 14ന് മകരവിളക്ക് മഹോത്സവത്തിലെ ഭക്തജനത്തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും സ്പെഷൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

