മകരജ്യോതി ദർശനം; കെ.എസ്.ആർ.ടി.സി 800 ബസ് എത്തിക്കും
text_fieldsപത്തനംതിട്ട: മകരജ്യോതി ദർശനത്തിന് എത്തുന്ന തീർഥാടകരുടെ മടക്കയാത്രക്കായി കെ.എസ്.ആർ.ടി.സി 800 ബസ് എത്തിക്കും. വിവിധ ജില്ലകളിൽനിന്നാണ് ബസുകൾ എത്തിക്കുന്നത്.
പമ്പയിൽ ഇത്രയും ബസുകൾക്ക് പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ പത്തനംതിട്ട നഗരത്തിൽ മൂന്നിടത്തായി 500 ബസ് പാർക്ക് പെയ്യും. പൊൻകുന്നത്തുനിന്ന് 300 ബസ് ആവശ്യാനുസരണം എത്തിക്കും. പത്തനംതിട്ടയിൽ ശബരിമല ഇടത്താവളം, പുതിയ സ്വകാര്യ ബസ്സ്റ്റാൻഡ്, റിങ്റോഡ് എന്നിവിടങ്ങളിലാണ് ബസുകൾ പാർക്ക് ചെയ്യുക.
13ന് ബസുകൾ എത്തും. പത്തനംതിട്ടയിൽ എത്തുന്ന 500 ബസുകൾക്ക് 1000 ജീവനക്കാരും ഉണ്ടാകും. പത്തനംതിട്ടയിലെ വിവിധ യൂനിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് ഭക്ഷണം ഒരുക്കി നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

