Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക്സഭ...

ലോക്സഭ തെ​രഞ്ഞെടുപ്പ്​: കൂട്ടിക്കിഴിച്ച്​ മുന്നണികൾ; ചൂടേറി പ്രചാരണം

text_fields
bookmark_border
election
cancel

പ​ത്ത​നം​തി​ട്ട: നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം വ്യാ​ഴാ​ഴ്ച​ അ​വ​സാ​നി​ക്കാ​നി​രി​ക്കെ മ​ന​ക്കോ​ട്ട​ക​ൾ കെ​ട്ടി​യ മു​ന്ന​ണി​ക​ൾ ക​ണ​ക്കു​ക​ളു​ടെ കൂ​ട്ടി​ക്കി​ഴി​ക്ക​ലു​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ന്നു. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള തീ​യ​തി ഏ​പ്രി​ല്‍ എ​ട്ടാ​ണ്.

പ​ത്ത​നം​തി​ട്ട​യി​ലെ ആ​ദ്യ നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍ഥി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ശ​നി​യാ​ഴ്ച ന​ൽ​കി​യി​രു​ന്നു. സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ ​ഐ​സ​ക്ക്​ പാ​ർ​ട്ടി​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല ചു​മ​ത​ല​യും വ​ഹി​ക്കു​ന്നു.

തു​ട​ർ​ച്ചാ​യ നാ​ലാം ത​വ​ണ​യും ബ​ല​പ​രീ​ക്ഷ​ണ​ത്തി​ന്​ ഇ​റ​ങ്ങി​യ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യ സി​റ്റി​ങ്​ എം.​പി ആ​​ന്‍റോ ആ​ന്‍റ​ണി ബു​ധ​നാ​ഴ്ച​യും പ​ത്രി​ക ന​ൽ​കി. കോ​ൺ​ഗ്ര​സ്​ വി​ട്ട്​ സം​ഘ്​​പ​രി​വാ​ർ പാ​ള​യ​ത്തി​ൽ എ​ത്തി​യ അ​നി​ൽ കെ. ​ആ​ന്‍റ​ണി എ​ൻ.​ഡി.​എ പ്ര​തി​നി​ധി​യാ​യി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റ്​ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​​ളി​ലെ സ്വ​ത​ന്ത്ര​രും മു​ൻ​നി​ര സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ​പേ​രു​മാ​യി​ സാ​ദൃ​ശ്യ​മു​ള്ള​വ​രും ഇ​ന്ന്​ പ​ത്രി​ക ന​ൽ​കു​ന്ന​തോ​ടെ ക​ളം ചൂ​ട്​​പി​ടി​ക്കും.

സ​മാ​ന പേ​രു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള നൊ​ട്ടോ​ട്ട​വും ഇ​തി​നി​ട​യി​ലു​ണ്ടാ​കും. ​മൂ​ന്ന്​ മു​ന്ന​ണി​ക​ൾ​ക്കും വി​മ​ത​ശ​ല്യം മ​ണ്ഡ​ല​ത്തി​ൽ നേ​രി​ടേ​ണ്ടി വ​രി​ല്ല. ജി​ല്ല​യി​ലെ തി​രു​വ​ല്ല, ആ​റ​ന്മു​ള, റാ​ന്നി, കോ​ന്നി, അ​ടൂ​ർ, നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളും കോ​ട്ട​യം ജി​ല്ല​യി​ലെ പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളും ചേ​ർ​ന്ന​താ​ണ് പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ലം.

പി​ടി​ച്ചെ​ടു​ക്കാ​നും നി​ല​നി​ർ​ത്താ​നും

പ​ത്ത​നം​തി​ട്ട ലോ​ക്​​സ​ഭ കോ​ട്ട പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ർ​വ ത​ന്ത്ര​ങ്ങ​ളും എ​ൽ.​ഡി.​എ​ഫ്​ പ​യ​റ്റു​മ്പോ​ൾ ത​ങ്ങ​ളു​ടെ ശ​ക്​​തി​കേ​ന്ദ്രം പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പ്. ബ​ന്ധ​ങ്ങ​ൾ പു​തു​ക്കി ഊ​ട്ടി ഉ​റ​പ്പി​ക്കാ​നു​ള്ള നൊ​ട്ടോ​ട്ട​ത്തി​ലാ​ണ്​ സി​റ്റി​ങ്​ എം.​പി ആ​​ന്‍റോ.

അ​തേ സ​മ​യം ക്ഷേ​ത്ര​ങ്ങ​ളും ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളും സ​ന്ദ​ർ​ശി​ച്ച്​ പ​ര​മാ​വ​ധി സാ​മു​ദാ​യി​ക വോ​ട്ടു​ക​ൾ ഏ​കീ​ക​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ. മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന ദി​വ​സം മു​ത​ൽ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പ്ര​ചാ​ര​ണ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് ഒ​രു പ​ടി മു​ന്നി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കു​മൂ​ല​ക​ളി​ൽ മു​ഖാ​മു​ഖ​വു​മാ​യി സ​ജീ​വ​മാ​ണ്​ ഐ​സ​ക്.

മൂ​ന്ന്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും മ​ണ്ഡ​ല​ത്തി​ൽ എ​ങ്ങും നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. എ​ൽ.​ഡി.​എ​ഫ്-​ എ​ൻ.​ഡി.​എ മു​ന്ന​ണി​ക​ൾ​ക്ക് പ്ര​ചാ​ര​ണ​ത്തി​ന്​​ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​ല​ട്ടു​ന്നി​ല്ല. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പ്. അ​തി​ന​നു​സ​രി​ച്ച മെ​ല്ലെ​പ്പോ​ക്കും ഇ​വി​ടെ കാ​ണു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​വ​ഭി​ക്കു​ന്ന​താ​യും പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന്​ പ​ണം പി​രി​ച്ചാ​ണ്​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ്​ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി​യ​ത്.

വോ​ട്ട്​ എ​ങ്ങോ​ട്ട്​ ചാ​യും?

മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം വേ​ന​ൽ ചൂ​ടി​നൊ​പ്പം തി​ള​ക്കു​ന്ന​തി​നി​ടെ അ​ണി​യ​റ​യി​ലും നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​പു​ക​ഞ്ഞ ക​ണ​ക്കു​കൂ​ട്ട​ലാ​ണ്. എ​ങ്ങ​നെ​യും വോ​ട്ട്​ ത​ങ്ങ​ളു​ടെ ചി​ഹ്​​ന​ത്തി​ൽ പ​തി​പ്പി​ക്കാ​നു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്നു. പ​ത്ത​നം​തി​ട്ട​ക്കാ​രു​ടെ മ​ന​സ്സി​നെ വാ​യി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ​വ​ർ.

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത്തോ​ട്ടും ഡ​ൽ​ഹി പ്ര​തി​നി​ധി വ​ല​ത​നാ​കു​ന്ന​തി​ന്‍റെ​യും പ​ത്ത​നം​തി​ട്ട​യു​ടെ ക​ൺ​കെ​ട്ട്​ വി​ദ്യ വാ​ർ റൂ​മി​ലെ യു​ദ്ധ വി​ദ​ഗ്​​ധ​രെ വ​ല്ലാ​തെ കു​ഴ​പ്പി​ക്കു​ന്നു​ണ്ട്. വ​ർ​ധി​ക്കു​ന്ന വോ​ട്ടു​ശ​ത​മാ​ന​ത്തി​ൽ ക​ണ്ണു​വെ​ച്ച് എ​ൻ.​ഡി.​എ​യും തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. എ​ന്നാ​ൽ ബി.​ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നി​ൽ കെ. ​ആ​ന്‍റ​ണി​ക്കെ​തി​രാ​യ പാ​ള​യ​ത്തി​ൽ പ​ട ബി.​ജെ.​പി​യി​ൽ അ​സ്വ​സ്ഥ​ത പു​ക​ക്കു​ന്നു.

ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു​വ​ന്നു

പു​തി​യ മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​ശേ​ഷം 2009ലെ​യും 2014ലെ​യും 2019ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം യു.​ഡി.​എ​ഫി​നാ​യി​രു​ന്നു. 2009ൽ ​ആ​​ന്‍റോ ആ​ൻ​റ​ണി​യു​ടെ ഭൂ​രി​പ​ക്ഷം 1,11,206 ആ​യി​രു​ന്നു. സി.​പി.​എം നേ​താ​വാ​യി​രു​ന്ന കെ. ​അ​ന​ന്ത​ഗോ​പ​നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. 51.21 ശ​ത​മാ​നം വോ​ട്ട് അ​ന്ന് ആ​ന്‍റോ​ക്ക്​ ല​ഭി​ച്ചു. എ​ൽ.​ഡി.​എ​ഫി​ന് 37.26 ശ​ത​മാ​നം വോ​ട്ടും ബി​ജെ​പി​ക്ക് 7.06 ശ​ത​മാ​നം വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

തു​ട​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​ന്‍റോ​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു​വ​രു​ന്ന​താ​ണ്​ ക​ണ്ട​ത്. 2014ൽ ​ആ​ന്‍റോ​യു​ടെ ഭൂ​രി​പ​ക്ഷം 56,191 വോ​ട്ടാ​യി കു​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് വി​ട്ടെ​ത്തി​യ പീ​ലി​പ്പോ​സ് തോ​മ​സാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സി​ന് 41.19 ശ​ത​മാ​നം വോ​ട്ടാ​ണ് അ​ന്നു ല​ഭി​ച്ച​ത്. എ​ൽ.​ഡി.​എ​ഫി​ന് 34.74 ശ​ത​മാ​നം വോ​ട്ടും ബി.​ജെ.​പി​ക്ക് 15.95 ശ​ത​മാ​നം വോ​ട്ടും ല​ഭി​ച്ചു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യം ഏ​റ്റ​വും അ​ധി​കം പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ന്‍റോ വി​ജ​യി​ച്ച​ത് 44,243 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്. വീ​ണ ജോ​ർ​ജാ​യി​രു​ന്നു സി.​പി.​എം സ്ഥാ​നാ​ർ​ഥി. കെ. ​സു​രേ​ന്ദ്ര​ൻ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​മാ​യെ​ത്തി.

യു.​ഡി.​എ​ഫി​ന് 37.11 ശ​ത​മാ​ന​വും എ​ൽ.​ഡി.​എ​ഫി​ന് 32.80 ശ​ത​മാ​ന​വും വോ​ട്ടു​ല​ഭി​ച്ച​പ്പോ​ൾ ബി.​ജെ.​പി വോ​ട്ട് ശ​ത​മാ​നം 28.97 ശ​ത​മാ​ന​മാ​യി ഉ‍യ​ർ​ത്തി. 2009ൽ 56,294 ​വോ​ട്ട് മാ​ത്രം നേ​ടി​യ ബി.​ജെ.​പി 2019ൽ 2,97,396 ​വോ​ട്ട് നേ​ടി. എ​ൽ‌.​ഡി.​എ​ഫി​ന് 3.36,684 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

വോ​ട്ടി​ങ്​ നി​ല നി​യ​മ​സ​ഭ 2021

അ​ടൂ​ർ

ചി​റ്റ​യം ഗോ​പ​കു​മാ​ർ (സി.​പി.​ഐ)- 66,569.

എം.​ജി. ക​ണ്ണ​ൻ (കോ​ൺ​ഗ്ര​സ്)-63,650.

കെ. ​പ്ര​താ​പ​ൻ (ബി.​ജെ.​പി)- 23,980.

ഭൂ​രി​പ​ക്ഷം (എ​ൽ.​ഡി.​എ​ഫ്)- 2,919

(2016 നി​യ​മ​സ​ഭ എ​ൽ.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം - 25,460.)

കോ​ന്നി

കെ.​യു. ജ​നീ​ഷ്​ കു​മാ​ർ (സി.​പി.​എം)- 62,318.

റോ​ബി​ൻ പീ​റ്റ​ർ (കോ​ൺ​ഗ്ര​സ്)- 53,810.

കെ. ​സു​രേ​ന്ദ്ര​ൻ (ബി.​ജെ.​പി)- 32,811

ഭൂ​രി​പ​ക്ഷം - 8,508.

(2016 നി​യ​മ​സ​ഭ യു.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം 20,748)

ആ​റ​ന്മു​ള

വീ​ണ ജോ​ർ​ജ്​ (സി.​പി.​എം)- 74,950.

കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ (കോ​ൺ​ഗ്ര​സ്)- 55,947.

ബി​ജു മാ​ത്യു (ബി.​ജെ.​പി)- 29,099.

ഭൂ​രി​പ​ക്ഷം(​എ​ൽ.​ഡി.​എ​ഫ്)- 19,003

(2016 നി​യ​മ​സ​ഭ എ​ൽ.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം 7,646)

റാ​ന്നി

പ്ര​മോ​ദ്​ നാ​രാ​ണ​ൻ (കേ​ര​ള കോ​ൺ​ഗ്ര​സ്​- എം) -52,669.

​റി​ങ്കു ചെ​റി​യാ​ൻ (കോ​ൺ​ഗ്ര​സ്) - 51,384.

ബി.​ഡി.​ജെ.​എ​സ്​ - 19,587.

ഭൂ​രി​പ​ക്ഷം (എ​ൽ.​ഡി.​എ​ഫ്)- 1285.

(2016 നി​യ​മ​സ​ഭ എ​ൽ.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം- 14596)

തി​രു​വ​ല്ല: മാ​ത്യു ടി. ​തോ​മ​സ്​ (ജ​ന​താ​ദ​ൾ- എ​സ്) - 62,178

കു​ഞ്ഞു​കോ​ശി പോ​ൾ (കേ​ര​ള കോ​ൺ​ഗ്ര​സ്​ ) - 50,757.

അ​ശോ​ക​ൻ കു​ള​ന​ട (ബി.​ജെ.​പി) - 22,674.

ഭൂ​രി​പ​ക്ഷം (എ​ൽ.​ഡി.​എ​ഫ്)- 11,421.

(2016 നി​യ​മ​സ​ഭ എ​ൽ.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം- 8,262)

കോ​ട്ട​യം ജി​ല്ല

കാ​ഞ്ഞി​ര​പ്പ​ള്ളി

ഡോ.​എ​ൻ. ജ​യ​രാ​ജ്​ (കേ​ര​ള കോ​ൺ​ഗ്ര​സ്​ -എം.) - 60299.

​ജോ​സ​ഫ്​ വാ​ഴ​യ്ക്ക​ൻ (കോ​ൺ​ഗ്ര​സ്)-46,596.

അ​ൽ​ഫോ​ൺ​സ്​ ക​ണ്ണ​ന്താ​നം (ബി.​ജെ.​പി) - 29,157.

ഭൂ​രി​പ​ക്ഷം (എ​ൽ.​ഡി.​എ​ഫ്) -13,703.

(2016 നി​യ​മ​സ​ഭ യു.​ഡി.​എ​ഫ്​​ ഭൂ​രി​പ​ക്ഷം- 3,890)

പൂ​ഞ്ഞാ​ർ

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ (കേ​ര​ള കോ​ൺ​ഗ്ര​സ്​ - എം)- 58,668.

​പി.​സി. ജോ​ർ​ജ്​ (കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ർ) - 41851.

ടോ​മി ക​ല്ലാ​നി (കോ​ൺ​​ഗ്ര​സ്​ )- 34,633.

ഭൂ​രി​പ​ക്ഷം (എ​ൽ.​ഡി.​എ​ഫ്) -16,817

(2016 നി​യ​മ​സ​ഭ (ജ​ന​പ​ക്ഷം) ഭൂ​രി​പ​ക്ഷം- 27,821)

2019ൽ ​പോ​ളി​ങ് ശ​ത​മാ​നം 70 ക​ട​ന്നു

2019 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി റെ​ക്കോ​ഡ് പോ​ളിം​ഗും വോ​ട്ടിം​ഗ് ശ​ത​മാ​ന​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 70 ശ​ത​മാ​നം വോ​ട്ടിം​ഗ് ക​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 13,78,587 പേ​രി​ല്‍ 10,22,763 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 74.19 ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ടിം​ഗ് ശ​ത​മാ​നം.

പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും കു​റ​വ് റാ​ന്നി​യി​ലു​മാ​യി​രു​ന്നു.

  • കാ​ഞ്ഞി​ര​പ്പ​ള്ളി​- 77.96.
  • റാ​ന്നി​- 70.63.
  • പൂ​ഞ്ഞാ​ർ- 77.27.
  • അ​ടൂ​ര്‍- 76.71.
  • ആ​റ​ന്മു​ള- 72.
  • തി​രു​വ​ല്ല- 71.43.
  • കോ​ന്നി 74.24.
  • ജി​ല്ല​യി​ല്‍ ശ​ത​മാ​ന​ത്തി​ല്‍ മു​ന്നി​ല്‍ അ​ടൂ​രും ഏ​റ്റ​വും അ​ധി​കം പേ​ര്‍ വോ​ട്ട് ചെ​യ്ത മ​ണ്ഡ​ലം ആ​റ​ന്മു​ള​യു​മാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignPathanamthitta NewsLok Sabha Elections 2024
News Summary - Lok Sabha Elections- The fronts are together- campaign
Next Story