ചൂടുപിടിച്ച് പ്രചാരണം; ശ്രദ്ധ ഭവനസന്ദർശനത്തിൽ
text_fieldsപത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ഭവനസന്ദർശനത്തിന് ഊന്നൽ നൽകി മുന്നണികൾ. വീടുകളിലെത്തി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ. ഗ്രാമ, നഗരസഭ സ്ഥാനാർഥികൾ രണ്ടുതവണ ഭവനസന്ദർശനം പൂർത്തിയാക്കി.
ആദ്യഘട്ടത്തിൽ ഒറ്റക്ക് വീടുകളിലെത്തിയ സ്ഥാനാർഥികൾ ഇപ്പോൾ സ്ക്വാഡുകൾക്കൊപ്പമാണ് സന്ദർശനം. അഭ്യർഥനകളും കൈമാറുന്നുണ്ട്. പഞ്ചായത്ത്, വാർഡുതല കൺവെൻഷനുകളും നടന്നുവരികയാണ്. കുടുംബയോഗങ്ങൾ, വാർഡ് കൺവെൻഷനുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ കൂടി പ്രചാരണത്തിനെത്തി തുടങ്ങിയതോടെ പ്രവർത്തകരിലും ആവേശമേറിയിട്ടുണ്ട്.
അടുത്തദിവസങ്ങളിൽ കൂടുതൽ നേതാക്കളെത്തും. ഗ്രാമീണ മേഖലകളിൽ വ്യക്തി ബന്ധങ്ങൾ സ്വാധീനിച്ച് വോട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ജില്ല, ബ്ലോക്ക് തലങ്ങളിൽ രാഷ്ട്രീയ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾ ആദ്യഘട്ടങ്ങളിൽ പ്രമുഖരെ സന്ദർശിക്കാനുള്ള തിരക്കിലായിരുന്നെങ്കിൽ ഇപ്പോൾ വീടുകൾ കയറി വോട്ട് അഭ്യർഥിക്കാൻ ആരംഭിച്ചിട്ടുണ്ട്. അതാത് വാർഡുകളിലെ സ്ഥാനാർഥികൾക്കൊപ്പമാണ് ഇവർ വോട്ടുതേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

