Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ ജീ​വി​ത​ശൈ​ലി രോ​ഗ​ നിയന്ത്രണ കേന്ദ്രം വരുന്നു

text_fields
bookmark_border
പത്തനംതിട്ടയിൽ ജീ​വി​ത​ശൈ​ലി രോ​ഗ​ നിയന്ത്രണ കേന്ദ്രം വരുന്നു
cancel
camera_alt

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​ർ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത്​

സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പ​ത്ത​നം​തി​ട്ട: ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും അ​തി​ന്‍റെ സ​ങ്കീ​ര്‍ണ​ത​ക​ളും നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ല്‍കു​ന്ന 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തു​റ​ക്കും. ശ​ബ​രി​മ​ല​വാ​ര്‍ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലോ​ക്കി​ന് സ​മീ​പ​ത്താ​യി​ട്ടാ​ണ് ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ര്‍ നി​ര്‍മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​മേ​ഹ​ത്തി​ന്‍റെ സ​ങ്കീ​ര്‍ണ​ത​ക​ളാ​യ ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി, ഡ​യ​ബ​റ്റി​ക് നെ​ഫ്രോ​പ്പ​തി, പെ​രി​ഫ​റ​ല്‍ ന്യൂ​റോ​പ്പ​തി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ മു​ന്‍കൂ​ട്ടി ക​ണ്ടെ​ത്തി നി​യ​ന്ത്രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ര്‍ വി​ജ​യ​ക​ര​മാ​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കു​ന്ന​ത്. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍ദം എ​ന്നി​വ​ക്ക്​ പു​റ​മേ വൃ​ക്ക​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത, ക​ണ്ണു​ക​ളി​ലും കാ​ലു​ക​ളി​ലും ബാ​ധി​ക്കു​ന്ന പ്ര​മേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​ന, പ​ള്‍മ​ണ​റി കാ​ര്യ​ക്ഷ​മ​ത, ഡ​യ​റ്റ് കൗ​ണ്‍സ​ലി​ങ് തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ഇ​ത്. പ്ര​മേ​ഹം മാ​ത്ര​മ​ല്ല, ഇ​തു മൂ​ല​മു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും. സെ​ന്‍റ​ര്‍ നി​ര്‍മി​ക്കാ​നു​ള്ള ഫ​ണ്ട് ആ​രോ​ഗ്യ വ​കു​പ്പി​ല്‍നി​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​ക്ക്​ കൈ​മാ​റി.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡ​യ​ബ​റ്റീ​സും ഐ.​സി.​എം.​ആ​റും ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ 35 ശ​ത​മാ​ന​ത്തി​ലേ​റെ പേ​ർ​ക്ക്​ പ്ര​മേ​ഹ​മു​​​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു.15 ശ​ത​മാ​നം പേ​ർ​ക്ക്​ പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ പ്ര​മേ​ഹ നി​യ​ന്ത്ര​ണ നി​ര​ക്ക്​ 16 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaLifestyle Diseasecoming up
News Summary - Lifestyle Disease Control Center is coming up in Pathanamthitta
Next Story