ലൈഫ് മിഷൻ: ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ച് സി.പി.എം
text_fieldsലൈഫ് മിഷൻ പദ്ധതി വിഷയത്തിൽ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിനെ ഓഫിസിൽ ഉപരോധിക്കുന്ന സി.പി.എം പ്രവർത്തകർ
ഓമല്ലൂർ: ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ച് സി.പി.എം. ലൈഫ് മിഷൻ പദ്ധതി പട്ടികയിൽപ്പെട്ട പറയനാലി വാർഡിൽ ചെല്ലപ്പന് മൂന്നു വർഷമായി രണ്ടാം ഗഡു തുക അനുവദിക്കാത്തതിലായിരുന്നു ഉപരോധം. യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
വീടിന് താൽക്കാലിക നമ്പറും രണ്ടാമത്തെ ഗഡുവും ഉടൻ നൽകുമെന്ന് പ്രസിഡന്റ് നൽകിയ ഉറപ്പിലാണ് അവസാനിപ്പിച്ചത്. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.ജി. പ്രസാദ്, ഓമല്ലൂർ ലോക്കൽ സെക്രട്ടറി ഇ.കെ. ബേബി, അംഗങ്ങളായ കെ.ബി. ശിവാനന്ദൻ, കെ. ശിവരാജൻ, കെ.ആർ. രമ, പി.കെ.എസ്. ഏരിയ പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

