ലൈഫ് മിഷന്: 3191 വീട് പൂർത്തീകരിച്ചു
text_fieldsപത്തനംതിട്ട: ലൈഫ് മിഷന് പദ്ധതിയില്‍ ജില്ലയില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഇതുവരെ 3191 വീട് പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന് രണ്ടാം ഘട്ടമായി ഏറ്റെടുത്തത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണമാണ്. ഇതില്‍ അര്‍ഹരായി കണ്ടെത്തി കരാര്‍ വെച്ചവരില്‍ 2030 ഗുണഭോക്താക്കള്‍ ഇതിനോടകം വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഇതില്‍ ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയ അര്‍ഹരായ കരാര്‍ വെച്ച ഗുണഭോക്താക്കളില്‍ 616 പേര് നിര്‍മാണം പൂര്‍ത്തീകരിച്ചു.
രണ്ടാംഘട്ട പട്ടികയിൽ വീണ്ടും ഉൾപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ 545 പേര് വീട് നിർമിച്ചതായി ജില്ല കോഓഡിനേറ്റര്‍ എം. വിനീത സോമന് അറിയിച്ചു.

