സ്കൂൾ വിശേഷങ്ങൾ അറിയിക്കാൻ കത്ത്
text_fieldsമൈലപ്ര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക എം. ലൂസി കുട്ടികളുടെ രക്ഷിതാക്കൾക്ക് കത്തെഴുതുന്നു
മൈലപ്ര: വാട്സാപ്പും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ നവമാധ്യമങ്ങൾ കീഴടക്കിയ തപാൽ കത്തു സമ്പ്രദായത്തെ വിദ്യാലയ വിശേഷങ്ങൾ അറിയിക്കുന്നതിന് പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക എം. ലൂസി. ആദ്യ ഘട്ടത്തിൽ പത്താം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇൻലൻഡിൽ കത്ത് അയക്കുന്നത്.
അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയ്ക്കൊപ്പം ബോധന നിലവാരം വളർത്തിയെടുക്കുന്നതിനും മൊബൈൽ ഗെയിമുകളിൽനിന്നും ലഹരി ഉൽപന്നങ്ങളിൽനിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിനും കൂട്ടായ കൈകോർക്കൽ എന്നിവയും കത്തിന്റെ ഉള്ളടക്കത്തിലുണ്ട്.
കത്തുകളും ആശംസാ കാർഡുകളും തപാൽ വഴി കൈകളിൽ എത്തുമ്പോഴുണ്ടാകുന്ന സന്തോഷം നവ മാധ്യമ സന്ദേശങ്ങൾക്ക് നൽകാനാകില്ല. ഒട്ടു മിക്കതും ഫോർവേഡഡ് സന്ദേശങ്ങളാണ്. സ്കൂൾ വിശേഷങ്ങൾ കത്തിലൂടെ വീടുകളിലെത്തുന്നത് കത്തുകളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പ്രേരണ കൂടിയാകുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ രീതി പിന്തുടർന്നാൽ നന്നാകുമെന്നും ലൂസി ടീച്ചർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

