Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി ജി​ല്ല​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

text_fields
bookmark_border
നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി ജി​ല്ല​യി​ൽ തെ​ളി​വെ​ടു​പ്പ്   ന​ട​ത്തി
cancel
camera_alt

പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്​ ഭാ​ഗ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച നി​യ​മ​സ​ഭ സ​മി​തി വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്നു 

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭ​യു​ടെ പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച സ​മി​തി ക​ല​ക്ട​റേ​റ്റി​ലെ ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. ചെ​യ​ര്‍മാ​ന്‍ സ​ജീ​വ് ജോ​സ​ഫ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം.​എ​ൽ.​എ​മാ​രാ​യ വ​ർ​ഗീ​സ് മാ​മ്മ​ൻ, കെ. ​രാ​ജ​ൻ, ഫൈ​സ​ൽ ബാ​ബു, ടി.​എം. ശ​ശി എ​ന്നി​വ​രാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്. രാ​വി​ലെ ക​ല​ക്ട​റേ​റ്റി​ൽ എ​ത്തി​യ സ​മി​തി അം​ഗ​ങ്ങ​ളെ ക​ല​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

പ്ര​ള​യം ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ, ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ വ്യാ​പ്തി, ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കു​ന്ന​ത്, പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത സ​മി​തി, മ​ഴ​ക്കെ​ടു​തി​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം, കൃ​ഷി നാ​ശ​ന​ഷ്ടം, ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​മി​തി പ്ര​ത്യേ​കം ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷം ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​ന​ക​ൾ വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് പ്ര​ള​യം, വ​ന്യ​ജീ​വി സം​ഘ​ർ​ഷം എ​ന്നി​വ ബാ​ധി​ച്ച ജി​ല്ല​യി​ലെ അ​ഞ്ച് സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​മി​തി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മി​തി മു​മ്പാ​കെ സ​മ​ർ​പ്പി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​ണ്ടെ​ങ്കി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ, പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച സ​മി​തി, നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ്, വി​കാ​സ് ഭ​വ​ൻ പി ​ഒ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്കാം എ​ന്നും ചെ​യ​ർ​മാ​ൻ സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Legislative Assembly Environment Committee Conducts Hearing in the District
Next Story