നിയമ സേവന അതോറിറ്റി അദാലത്; 6380 കേസ് തീര്‍പ്പാക്കി
text_fieldsപത്തനംതിട്ട: ജില്ല നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 6380 കേസുകള്‍ തീര്‍പ്പാക്കി. മജിസ്ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എം.എ.സി.റ്റി, ബാങ്ക്, ആര്.ടി.ഒ, രജിസ്ട്രേഷന്, ബി.എസ്.എന്‍.എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്.
വിവിധ കേസുകളിലായി ഏഴു കോടി 51 ലക്ഷം രൂപ നഷ്ടപരിഹാരമായി വിധിക്കുകയും 39 ലക്ഷം രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. ജില്ല നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ല ജഡ്ജിയുമായ എന്‍. ഹരികുമാര്‍, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീ. ജില്ല ജഡ്ജിയുമായ എസ്. ജയകുമാര്‍ ജോണ്‍, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി.ആര്. രാജശ്രീ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി. എം.എ.സി.റ്റി ജഡ്ജ് ജി.പി. ജയകൃഷ്ണന്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ലൈജുമോള്‍ ഷെരീഫ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരായ വി. രാജീവ്, കാര്‍ത്തിക പ്രസാദ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

