ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന തുടങ്ങി
text_fieldsപത്തനംതിട്ട: ഓണത്തോടനുബന്ധിച്ചു ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്ന മിന്നല്‍ പരിശോധന ആരംഭിച്ചു. എല്ലാ ദിവസവും സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
മുദ്രപതിക്കാത്ത അളവ്, തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്പന നടത്തുക, എംആര്‍പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിനായി കണ്ട്രോള് റൂമും പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ക്ക് ചുവടെയുളള നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം. കോഴഞ്ചേരി താലൂക്ക്: 8281698030 റാന്നി താലൂക്ക്: 8281698033, അടൂര്‍ താലൂക്ക്: 8281698031, മല്ലപ്പള്ളി താലൂക്ക്: 8281698034, തിരുവല്ല താലൂക്ക്: 8281698032, കോന്നി താലൂക്ക്: 9400064083, ഫ്ലയിങ് സ്ക്വാഡ്: 9188525703, കണ്ട്രോളര് റൂം : 0468-2341213, 0468-2322853.

