Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇ​ട​ത് സ​ർ​ക്കാ​ർ...

ഇ​ട​ത് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു -വി.​ടി. ബ​ൽ​റാം

text_fields
bookmark_border
ഇ​ട​ത് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു -വി.​ടി. ബ​ൽ​റാം
cancel
camera_alt

എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം കെ.പി.സി.സി വൈസ്​ പ്രസിഡന്‍റ്​ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു

പ​ത്ത​നം​തി​ട്ട: ന​യ​വൈ​ക​ല്യ​ങ്ങ​ളും ദി​ശാ​ബോ​ധ​മി​ല്ലാ​യ്മ​ക​ളും സാ​മ്പ​ത്തി​ക ധൂ​ർ​ത്തും മു​ഖ​മു​ദ്ര​യാ​ക്കി​യ ഇ​ട​ത് ഭ​ര​ണം​മൂ​ലം കേ​ര​ളം രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് കെ.​പി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ വി.​ടി. ബ​ൽ​റാം. കേ​ര​ള എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ 38ാമ​ത് ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തെ​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് ചെ​ല​വ് നി​യ​ന്ത്രി​ക്കു​ക എ​ന്ന​തും. എ​ന്നാ​ൽ, ഇ​തി​നാ​യി ഒ​രു ചെ​റു​വി​ര​ല​ന​ക്കാ​നു​ള്ള ശ്ര​മം​പോ​ലും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തി​നി​ന്നു​ണ്ടാ​കു​ന്നി​ല്ല.

വ്യാ​പ​ക പി​ൻ​വാ​തി​ൽ നി​യ​മ​നം തു​ട​രു​ക​യാ​ണ്. 11 ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക​യാ​ക്കി. മൂ​ന്നു വ​ർ​ഷ​മാ​യി ത​ട​ഞ്ഞു​വെ​ച്ച ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യം നാ​ല് വ​ർ​ഷം ക​ഴി​ഞ്ഞ് ന​ൽ​കാ​മെ​ന്ന് ഉ​ത്ത​ര​വ് ഇ​റ​ക്കി ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ജി​ൻ ഐ​പ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ച​വ​റ ജ​യ​കു​മാ​റും സം​ഘ​ട​ന ച​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ദ​യ​സൂ​ര്യ​നും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ്യോ​തി​ഷ്​​കു​മാ​ർ മ​ല​യാ​ല​പ്പു​ഴ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ.​എം. ജാ​ഫ​ർ​ഖാ​ൻ, ര​ഞ്​​ജു കെ. ​മാ​ത്യു, സു​നി​ൽ ജോ​സ്, പി.​എ​സ്. വി​നോ​ദ്കു​മാ​ർ, എം.​വി. തു​ള​സി​രാ​ധ, ഷി​ബു മ​ണ്ണ​ടി, ബി​ജു ശാ​മു​വേ​ൽ, ബി. ​പ്ര​ശാ​ന്ത്കു​മാ​ർ, ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ, ഷെ​മീം​ഖാ​ൻ, എ​സ്.​കെ. സു​നി​ൽ​കു​മാ​ർ, പി.​എ​സ്. മ​നോ​ജ്കു​മാ​ർ, ഡി. ​ഗീ​ത, അ​ബു കോ​ശി, ജി. ​ജ​യ​കു​മാ​ർ, അ​നു കെ. ​അ​നി​ൽ, നൗ​ഫ​ൽ​ഖാ​ൻ, വി​ഷ്ണു സ​ലീം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramLeft government
News Summary - Left government is pushing Kerala into debt trap -V.T. Balram
Next Story