പെരുമ്പെട്ടി പാടത്ത് ചരിഞ്ഞ പോസ്റ്റുകൾ അപകട ഭീഷണിയാകുന്നു
text_fieldsപെരുമ്പെട്ടി പാടശേഖരങ്ങളിൽ അപകട ഭീഷണിയായി ചരിഞ്ഞ് നിൽക്കുന്ന വൈദ്യുതി പോസ്റ്റ്
മല്ലപ്പള്ളി: പെരുമ്പെട്ടി പാടശേഖരങ്ങളിൽ ചരിഞ്ഞ വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണിയാകുന്നു. ഇവിടെ തടിപോസ്റ്റുകൾ ചുവട് ദ്രവിച്ച് അപകടാവസ്ഥയിലാണ്. ചില പോസ്റ്റുകൾക്ക് താങ്ങുനൽകിയാണ് നിർത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളും വയലിൽ താഴ്ന്ന് കിടക്കുകയാണ്. ചെട്ടിയാർകവല ട്രാൻസ്ഫോർമർ മുതൽ പെരുമ്പെട്ടി ബണ്ട് തോടിന്റെ സമീപത്തെ ലിങ്ക് വരെ പുരയിടങ്ങളിലും വയലുകളിലുടെയും രണ്ടു കിലോമിറ്ററോളം ദൂരത്തിലാണ് വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. നേരത്തേ ചെട്ടിയാർ കവല മുതൽ മാരംകുളം വരെയായിരുന്ന ഈ ലൈൻ റാന്നി - വായ്പൂര് സെക്ഷനുകൾ ലിങ്ക് ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ 11 കെ.വി ഉൾപ്പെടെ ലൈനുകൾ റോഡിന്റെ വശങ്ങളിലൂടെയായതോടെ ഇതിന്റെ ഉപയോഗം നാമമാത്രമാണ്.
ലൈനുകൾ കൃഷിയിടങ്ങളിൽ താഴ്ന്ന് കിടക്കുന്നതിനാൽ കർഷകർ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്. ഏതുനിമിഷവും നിലംപതിക്കാവുന്ന പോസ്റ്റുകളും ഉപയോഗമില്ലാത്ത ലൈനുകളും നീക്കംചെയ്ത് അപകടസാധ്യത ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

