Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈ​പ്പ് പൊ​ട്ട​ൽ പ​തി​വ്: അ​സി. എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ച് എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ

text_fields
bookmark_border
പൈ​പ്പ് പൊ​ട്ട​ൽ പ​തി​വ്: അ​സി. എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ച് എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ
cancel
camera_alt

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ ജ​ല അ​തോ​റി​റ്റി അ​സി. എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ജ​ല അ​തോ​റി​റ്റി അ​സി. എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു.

ചു​രു​ളി​ക്കോ​ട്, ന​ന്നു​വ​ക്കാ​ട്, വെ​ട്ടി​പ്പു​റം, അ​ഞ്ച​ക്കാ​ല, മാ​ക്കാം​കു​ന്ന്, ക​രി​മ്പ​നാ​കു​ഴി, താ​ഴെ​വെ​ട്ടി​പ്പു​റം, പെ​രി​ങ്ങ​മ​ല, പൂ​വ​മ്പാ​റ, വ​ഞ്ചി​ക​പ്പൊ​യ്ക, അ​ഴൂ​ർ, കൊ​ടു​ന്ത​റ, ക​ല്ല​റ​ക്ക​ട​വ്, കു​മ്പ​ഴ, മൈ​ലാ​ടു​പാ​റ, കു​ല​ശേ​ഖ​ര​പ​തി തു​ട​ങ്ങി ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ പ്ര​ദേ​ശ​ത്തും നി​ര​ന്ത​ര​മാ​യി പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​വു​ക​യാ​ണ്. ഇ​തു​മൂ​ലം കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ല.

ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കാം എ​ന്ന ജ​ല അ​തോ​റി​റ്റി എ.​ഇ, ഓ​വ​ർ​സി​യ​ർ എ​ന്നി​വ​രു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് എം.​എ​ൽ.​എ, ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി എ​ന്നി​വ​രെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി. ​കെ. അ​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ശോ​ഭ കെ. ​മാ​ത്യു, കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​എ​ൻ. വി​ജ​യ​രാ​ജ​ൻ, ജോ​ജി ശാ​മു​വ​ൽ, അ​ജി കൊ​ച്ചു​റാ​ണി, ഷൈ​നി അ​ഷ​റ​ഫ്, അ​ജി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF councilors accuse Asst. Engineer
Next Story