ജില്ലയിൽ ചരിത്രനേട്ടവുമായി എൽ.ഡി.എഫ്
text_fieldsപത്തനംതിട്ട: ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ൈകവരിച്ച് എൽ.ഡി.എഫ്. 53 ഗ്രാമപഞ്ചായത്തിൽ 32 എണ്ണം ഇടതുപക്ഷം നേടുന്നത് ആദ്യമായാണ്. യു.ഡി.എഫിെൻറ തട്ടകമെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ജില്ലയിൽ ഇത്രവലിയ നേട്ടം ൈകവരിച്ചത് എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആഹ്ലാദമാണ് ഉണ്ടാക്കുന്നത്. യു.ഡി.എഫ് 16 പഞ്ചായത്തിൽ ഒതുങ്ങി. എട്ടു ബ്ലോക്ക് പഞ്ചായത്തിൽ ആറും എൽ.ഡി.എഫ് പിടിക്കുന്നതും ആദ്യമായാണ്.
കഴിഞ്ഞതവണ നാലുവീതം ഇരുമുന്നണിയും പങ്കിടുകയായിരുന്നു. തെരെഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ വ്യക്തമായ ഭൂരിപക്ഷം ആർക്കും ഇല്ലാതിരുന്ന ഏഴു പഞ്ചായത്തിൽ അഞ്ചിലും എൽ.ഡി.എഫ് ഭരണം പിടിച്ചു.
ആർക്കും ഭൂരിപക്ഷമില്ലാതിരുന്നത് അയിരൂർ, എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, കുറ്റൂർ, റാന്നി, തോട്ടപ്പുഴശ്ശേരി എന്നിവയായിരുന്നു. ഇതിൽ കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ പിന്തുണച്ചതിനാൽ സി.പി.എമ്മിൽനിന്ന് പ്രസിഡൻറായ ആൾ രാജിെവക്കുകയായിരുന്നു. തോട്ടപ്പുഴശ്ശേരിയിൽ യോഗത്തിന് അംഗങ്ങൾ എത്താതിരുന്നതിനാൽ േക്വാറം തികഞ്ഞില്ല. അതിനാൽ വോട്ടെടുപ്പ് മാറ്റിെവച്ചു. റാന്നിയിൽ ഭരണത്തിനായി വളഞ്ഞവഴിയിലൂടെ ബി.ജെ.പി സഹായം നേടി.