Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹരിതം സുരക്ഷിതം...

ഹരിതം സുരക്ഷിതം കാമ്പയിന് തുടക്കം

text_fields
bookmark_border
ഹരിതം സുരക്ഷിതം കാമ്പയിന് തുടക്കം
cancel

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഹ​രി​തം സു​ര​ക്ഷി​തം കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ക​ല​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍വ​ഹി​ച്ചു. ലോ​ഗോ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ.​എ​ല്‍. ഷീ​ജ ഏ​റ്റു​വാ​ങ്ങി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​െൻറ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്ന​തി​െൻറ​യും നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ശു​ചി​ത്വ​മി​ഷ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ​യും ഇ​ല​ക്​​ഷ​ന്‍ വി​ഭാ​ഗ​ത്തി​െൻറ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​ത്തേ​ണ്ട​തും കോ​വി​ഡ് മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തും ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും എ​ല്ലാ​വ​രും ബ​ന്ധ​പ്പെ​ട്ട നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ പ്ര​ച​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ല കോ-​ഓ​ഡി​നേ​റ്റ​റും ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ല്‍ ഓ​ഫി​സ​റു​മാ​യ കെ.​ഇ. വി​നോ​ദ്കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ന​ന്ദി​നി, അ​സി. ഡെ​വ​ല​പ്മെൻറ്​ ക​മീ​ഷ​ണ​ര്‍ (ജ​ന​റ​ല്‍) കെ. ​വി​മ​ല്‍രാ​ജ്, ഹ​രി​ത​കേ​ര​ളം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ശു​ചി​ത്വ​മി​ഷ​ന്‍ അ​സി. കോ​ഓ​ഡി​നേ​റ്റ​ര്‍ ബി. ​അ​നി​ല്‍കു​മാ​ര്‍, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. അ​ജ​യ്, ഐ.​ടി മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ഷൈ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Launch of the Green Safe campaign
Next Story