Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആദിവാസികള്‍ക്ക്...

ആദിവാസികള്‍ക്ക് ഈവര്‍ഷം തന്നെ ഭൂമി ലഭ്യമാക്കും -മന്ത്രി കെ. രാധാകൃഷ്ണന്‍

text_fields
bookmark_border
Land will be made available to tribals this year Minister K Radhakrishnan
cancel
camera_alt

അ​ട്ട​ത്തോ​ട് ഗ​വ. ട്രൈ​ബ​ല്‍ എ​ല്‍.​പി സ്‌​കൂ​ളി​ന്റെ ഹൈ​ടെ​ക് കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം നി​ല​യ്ക്ക​ലി​ല്‍ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

ചി​റ്റാ​ർ: വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ ഭൂ​മി ല​ഭി​ക്കാ​നു​ള്ള ആ​ദി​വാ​സി​ക​ള്‍ക്ക് എ​ല്ലാം ഈ​വ​ര്‍ഷം ത​ന്നെ സ്ഥ​ലം ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​ട്ട​ത്തോ​ട് ഗ​വ. ട്രൈ​ബ​ല്‍ എ​ല്‍.​പി സ്‌​കൂ​ളി​ന്റെ ഹൈ​ടെ​ക് കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍മാ​ണ ഉ​ദ്ഘാ​ട​നം നി​ല​ക്ക​ലി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ധി​കാ​ര​വും സ​മ്പ​ത്തും ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ താ​ഴേ​ത്ത​ട്ടി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​രീ​തി​യി​ല്‍ മാ​റ്റ​മു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​വാ​ന്‍ ജ​ന​ങ്ങ​ള്‍കൂ​ടി ത​യാ​റാ​വ​ണം. പ​ഠി​ക്കു​വാ​ന്‍ ത​യാ​റാ​യി​ട്ടു​ള്ള എ​ല്ലാ കു​ട്ടി​ക​ളെ​യും പ​ഠി​പ്പി​ക്കും. പ​ഠി​ക്കു​വാ​ന്‍ ത​യാ​റാ​യി​ട്ടു​ള്ള ഒ​രു​കു​ട്ടി​യും പ​ഠി​ക്കാ​തി​രി​ക്കാ​ന്‍ പാ​ടി​ല്ല. അ​തി​നു​ള്ള ഇ​ട​പെ​ട​ലാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. അ​ട്ട​ത്തോ​ട് ഗ​വ. ട്രൈ​ബ​ല്‍ എ​ല്‍.​പി സ്‌​കൂ​ള്‍ എ​ന്ന പേ​രി​ലെ ട്രൈ​ബ​ല്‍ എ​ടു​ത്തു​ക​ള​യ​ണം. ആ ​ലേ​ബ​ല്‍ നെ​റ്റി​യി​ല്‍ ഒ​ട്ടി​ച്ചു​ന​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ല. മ​നു​ഷ്യ​രെ ഒ​ന്നാ​യി കാ​ണു​ക​യാ​ണ് വേ​ണ്ട​ത്. എ​ല്ലാ​വ​രും പ​ഠി​ക്കു​ന്ന വ​ലി​യ സ്‌​കൂ​ളാ​ക്കി മാ​റ്റ​ണം. സ്‌​കൂ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഹോ​സ്റ്റ​ല്‍ നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​നം സ​ര്‍ക്കാ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നു​കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​ത്. ര​ണ്ടു​നി​ല​ക​ളി​ലാ​യി 903.44 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ നി​ര്‍മി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് ഒ​മ്പ​തു ക്ലാ​സ്​​മു​റി​ക​ളും പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ത്യേ​കം മു​റി​ക​ളും ഓ​ഡി​റ്റോ​റി​യ​വും ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും പ്ര​ത്യേ​ക ടോ​യ്​​ല​റ്റ് സൗ​ക​ര്യ​വും കി​ച്ച​ണ്‍ ബ്ലോ​ക്കും ഉ​ണ്ടാ​വും. 18 മാ​സ​മാ​ണ് നി​ര്‍മാ​ണ കാ​ലാ​വ​ധി.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ​സ്. മോ​ഹ​ന​ന്‍, മു​ന്‍ എം.​എ​ല്‍.​എ രാ​ജു എ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​എ​സ്. ഗോ​പി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​എ​സ്. ശ്യാം, ​പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു പ്ര​മോ​ദ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ രേ​ണു​ക ഭാ​യ്, റാ​ന്നി ഡി.​എ​ഫ്.​ഒ ജ​യ​കു​മാ​ര്‍ ശ​ര്‍മ, ടി.​ഡി.​ഒ എ​സ്.​എ​സ്. സു​ധീ​ര്‍, ഡ​യ​റ്റ് പ്രി​ന്‍സി​പ്പ​ല്‍ പി.​പി. വേ​ണു​ഗോ​പാ​ല​ന്‍, റാ​ന്നി എ.​ഇ.​ഒ റോ​സ​മ്മ രാ​ജ​ന്‍, എ​സ്.​എ​സ്.​കെ ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ര്‍ ലെ​ജു പി.​തോ​മ​സ്, റാ​ന്നി ബി.​പി.​സി ഷാ​ജി എ.​സ​ലാം, കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​പ്ര​തി​നി​ധി അ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍, ജ​ന​താ​ദ​ള്‍ എ​സ് പ്ര​തി​നി​ധി രാ​മ​ച​ന്ദ്ര​ന്‍ ക​ണ്ണ​നു മ​ണ്ണ്, ബി.​ജെ.​പി പ്ര​തി​നി​ധി പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, പി.​ടി.​എ പ്ര​സി​ഡ​ന്റ് ര​ജി​ത് കെ. ​രാ​ജ്, ഊ​ര് മൂ​പ്പ​ന്‍ വി.​കെ. നാ​രാ​യ​ണ​ന്‍, സ്‌​കൂ​ള്‍ വി​ക​സ​ന സ​മി​തി ക​ണ്‍വീ​ന​ര്‍ ബി​നു പ്ലാ​മൂ​ട്ടി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജു തോ​മ​സ് അ​മ്പൂ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landtribalsMinister K Radhakrishnan
News Summary - Land will be made available to tribals this year Minister K Radhakrishnan
Next Story