Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകു​ടി​വെള്ള​മി​ല്ല;...

കു​ടി​വെള്ള​മി​ല്ല; സ​മ​ര​ത്തി​നി​റ​ങ്ങി കു​ട്ട​ങ്ക​രി​ക്കാ​ര്‍

text_fields
bookmark_border
കു​ടി​വെള്ള​മി​ല്ല; സ​മ​ര​ത്തി​നി​റ​ങ്ങി കു​ട്ട​ങ്ക​രി​ക്കാ​ര്‍
cancel

തി​രു​വ​ല്ല: കു​ടി​വെ​ള്ളം കി​ട്ടാ​താ​യ​തി​നെ തു​ട​ർ​ന്ന്​ സ​മ​ര​വു​മാ​യി കു​ട്ട​ങ്ക​രി​ക്കാ​ര്‍. ബു​ധ​നാ​ഴ്ച ജ​ല അ​തോ​റി​റ്റി​യു​ടെ തി​രു​വ​ല്ല ഡി​വി​ഷ​ന്‍ ഓ​ഫി​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ര്‍ഡി​ല്‍പ്പെ​ടു​ന്ന കു​ട്ട​ങ്ക​രി​യി​ലും ആ​റ്റു​ചി​റ​യി​ലു​മാ​ണ് പൈ​പ്പി​ലൂ​ടെ​യു​ള​ള കു​ടി​വെ​ള്ള വി​ത​ര​ണം താ​ളം​തെ​റ്റി​യി​രി​ക്കു​ന്ന​ത്. കു​ട്ട​ങ്കേ​രി, ആ​റ്റു​ചി​റ, ചീ​പ്പ്, കോ​ട്ടാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ല​ഭി​ച്ചി​ട്ട് ഏ​ഴു ദി​വ​സ​ത്തോ​ള​മാ​യി. ചു​മ​ത്ര​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് ദി​വ​സ​മാ​യി വെ​ള​ളം പൈ​പ്പി​ലൂ​ടെ എ​ത്തി​യി​ട്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ പൈ​പ്പി​ലൂ​ടെ വെ​ള​ളം വ​രു​ന്ന​ത് പു​ല​ര്‍ച്ച ര​ണ്ടു​മ​ണി​മു​ത​ല്‍ ര​ണ്ടു​മ​ണി​ക്കൂ​റാ​ണ്. നൂ​ല്‍വ​ണ്ണ​ത്തി​ലാ​കും ഈ ​സ​മ​യം ഒ​ഴു​ക്ക്. കു​ടി​ക്കാ​നാ​യി​പ്പോ​ലും എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍ക്കും ഈ ​സ​മ​യം കൊ​ണ്ട് ജ​ലം ശേ​ഖ​രി​ച്ചു​വെ​ക്കാ​നാ​കി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍പ്പോ​ലും ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​മ്പോ​ള്‍ കു​ട്ട​ങ്ക​രി​യി​ല്‍ സം​ഭ​വി​ക്കു​ന്ന​തെ​ന്താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ അ​ഡ്വ. ആ​ര്‍. മ​നു പ​റ​ഞ്ഞു. അ​ഞ്ച് മാ​സം മു​മ്പു​വ​രെ കാ​ര്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ ജ​ല​വി​ത​ര​ണം ന​ട​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ളാ​ണി​ത്. ബു​ധ​നാ​ഴ്ച ന​ട​ന്ന സ​മ​രം ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ഡ്വ. ജെ​നു​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. ആ​ര്‍. മ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ലാം വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ആ​ശാ സ​ജീ​വ്, പി.​കെ. ഷാ​ജി, അ​ഡ്വ. അ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ലൈ​നി​ലെ പ്ര​ശ്‌​നം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഉ​റ​പ്പു​ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittadrinking water issueLatest News
News Summary - kuttankari natives striking for drinking water
Next Story