കുടുംബശ്രീ പത്തനംതിട്ട ജില്ലതല കലോത്സവം: റാന്നി അങ്ങാടി സി.ഡി.എസിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്
text_fieldsകുടുംബശ്രീയുടെ ജില്ലതല കലോത്സവം ‘അരങ്ങ് 2023 ഒരുമയുടെ പലമ’യിൽ ഓവറോൾ ചാമ്പ്യന്‍ഷിപ് നേടിയ റാന്നി അങ്ങാടി സി.ഡി.എസ് ടീം
പത്തനംതിട്ട: കുടുംബശ്രീ ജില്ലതല കലോത്സവം ‘അരങ്ങ് 2023, ഒരുമയുടെ പലമ’യില്‍ റാന്നി അങ്ങാടി സി.ഡി.എസിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്.നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ് തുടങ്ങി 36 ഇനം സ്റ്റേജ് പരിപാടികളിലും 19ല്‍പരം സ്റ്റേജിതര പരിപാടികളിലും 300ഓളം കലാകാരികള്‍ മാറ്റുരച്ചു.
ജില്ലയിലെ 58 സി.ഡി.എസുകളില്നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. അരങ്ങിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ജൂണ്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ തൃശൂരില്‍ നടക്കും. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തിലും പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലുമായാണ് പരിപാടി സംഘടിപ്പിച്ചത്.
കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരനും സമ്മാനദാനം മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈനും നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിജി മാത്യു അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം അജോമോന്‍, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ പ്രശാന്ത് ബാബു, അസി. ജില്ല മിഷന് കോഓഡിനേറ്റര്‍ ടി. ഇന്ദു, അസി. ജില്ല മിഷന് കോഓഡിനേറ്റര്‍ ബിന്ദു രേഖ, പത്തനംതിട്ട സി.ഡി.എസ് ചെയര്പേഴ്സൻ പൊന്നമ്മ ശശി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.