Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ നേ​ടി​യ​ത് 1.22 കോ​ടിയു​ടെ വി​റ്റു​വ​ര​വ്

text_fields
bookmark_border
ഓ​ണം വി​പ​ണ​ന മേ​ള​ക​ളി​ലൂ​ടെ മാ​ത്രം 78.97ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ത്തി
ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ നേ​ടി​യ​ത് 1.22 കോ​ടിയു​ടെ വി​റ്റു​വ​ര​വ്
cancel

പ​ത്ത​നം​തി​ട്ട: ഓ​ണം കു​ടും​ബ​ശ്രീ​യോ​ടൊ​പ്പം എ​ന്ന ടാ​ഗ് ലൈ​നോ​ടെ ഓ​ണ​വി​പ​ണി​യി​ൽ ക​ളം പി​ടി​ക്കാ​നി​റ​ങ്ങി​യ ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ന് ഇ​ത്ത​വ​ണ​യും കോ​ടി കി​ലു​ക്കം. ഓ​ണം വി​പ​ണ​ന മേ​ള​ക​ളും ഒ​പ്പം ഓ​ണ​സ​ദ്യ വി​ള​മ്പി​യും ഈ ​ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ൽ നി​ന്ന് കു​ടും​ബ​ശ്രീ ആ​കെ നേ​ടി​യ​ത് 1.22 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ്. ഓ​ണം വി​പ​ണ​ന മേ​ള​ക​ളി​ലൂ​ടെ മാ​ത്രം 78.97ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ത്തി. ഓ​ണ​സ​ദ്യ വി​ള​മ്പി​യ​തി​ലൂ​ടെ​യും കു​ടും​ബ​ശ്രീ നേ​ട്ടം കൊ​യ്തു. 16.08 ല​ക്ഷം രൂ​പ​യു​ടെ ഓ​ണ​സ​ദ്യ​യാ​ണ് കു​ടും​ബ​ശ്രീ ഓ​ണ​ക്കാ​ല​ത്ത് വി​ള​മ്പി​യ​ത്. കു​ടും​ബ​ശ്രീ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് വി​റ്റ് നേ​ടി​യ​ത് 27.37 ല​ക്ഷം രൂ​പ.

സ്വ​കാ​ര്യ, സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യ​ല്ലാം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സ​ദ്യ വി​ള​മ്പാ​ൻ കു​ടും​ബ​ശ്രീ​യാ​യി​രു​ന്നു മു​ന്നി​ൽ. ഇ​ത്ത​വ​ണ 6215 ഓ​ർ​ഡ​റു​ക​ളാ​ണ് സ​ദ്യ​ക്ക് ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ 58 കു​ടും​ബ​ശ്രീ സി.​ഡി.​എ​സു​ക​ൾ​ക്ക് കീ​ഴി​ൽ 99 ഓ​ണ വി​പ​ണ​ന മേ​ള​ക​ളാ​ണ് ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ ത​യാ​റാ​ക്കു​ന്ന ഗു​ണ​മേ​ന്മ​യു​ള്ള വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു മേ​ള​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത്.

നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്ക് പു​റ​മെ അ​ച്ചാ​റു​ക​ൾ, ശ​ർ​ക്ക​ര വി​ര​ട്ടി​യും കാ​യ​വ​റു​ത്ത​തും ഉ​പ്പേ​രി​യു​മ​ട​ങ്ങു​ന്ന പ​ല​ഹാ​ര​ങ്ങ​ൾ, വി​വി​ധ​യി​നം പാ​യ​സ​ങ്ങ​ൾ, ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കാ​ൻ വി​വി​ധ യൂ​നി​റ്റു​ക​ൾ​ക്ക് കീ​ഴി​ൽ കൃ​ഷി ചെ​യ്ത് ഉ​ൽ​പാ​ദി​പ്പി​ച്ച പൂ​ക്ക​ൾ എ​ന്നി​വ വ​ലി​യ തോ​തി​ൽ വി​റ്റ​ഴി​ച്ചു. 1716 സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളും 994 ജെ.​എ​ൽ.​ജി​ക​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. മേ​ള​യി​ലൂ​ടെ പ്രാ​ദേ​ശി​ക കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​പ​ണി സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ 20 കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ൾ വ​ഴി​യാ​ണ് ഓ​ണ സ​ദ്യ​ക്ക് ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ പൂ​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​ന്​ നി​റ​പ്പൊ​ലി​മ​യും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​ൽ​പ​ന​ക്കാ​യി തു​ട​ങ്ങി​യ ഓ​ണ​ക്ക​നി പ​ദ്ധ​തി​യും വ​ൻ വി​ജ​യ​മാ​യി​രു​ന്നു. 89 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​യി​രു​ന്നു പൂ​കൃ​ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kudumbashree achieved record sales in the district during Onam
Next Story