തണ്ണിത്തോട്ടിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ്; മന്ത്രിതല യോഗം ഉടൻ
text_fieldsകോന്നി: തണ്ണിത്തോട് പഞ്ചായത്തിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് സേവ് കെ.എസ്.ആർ.ടി.സി ജനകീയ കൂട്ടായ്മ നടത്തിയ സമരത്തിന്റെ ഫലമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സമര സമിതി യോഗങ്ങൾ ചേർന്നു. സർവിസ് പുനരാരംഭിക്കാൻ വൈകുന്ന പക്ഷം 1500 പേരെ പങ്കെടുപ്പിച്ച് ഫെബ്രുവരി മൂന്നിന് കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലേക്ക് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. ഇതിനായി വാർഡ് തല യോഗങ്ങൾ പൂർത്തീകരിച്ച് പതിനായിരം പേർ ഒപ്പിട്ട നിവേദനം മന്ത്രിക്ക് സമർപ്പിക്കും. സമരപരിപാടികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും നോട്ടീസ് വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.

