Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സിക്ക്...

കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ ഒറ്റ ഓഫിസായി

text_fields
bookmark_border
കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ ഒറ്റ ഓഫിസായി
cancel
Listen to this Article

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ ഒറ്റ ഓഫിസ് മാത്രമായി. തിങ്കളാഴ്ച പത്തനംതിട്ടയിലെ പുതിയ ടെർമിനലിൽ ജില്ല ഓഫിസ് പ്രവർത്തനം തുടങ്ങി. അടൂർ, തിരുവല്ല എ.ടി ഓഫിസുകൾ നിർത്തലാക്കിയതിനെ തുടർന്ന് ജീവനക്കാർ ജില്ല ഓഫിസിലാണ് തിങ്കളാഴ്ച മുതൽ ജോലി ചെയ്യുന്നത്. ഇതോടെ ജീവനക്കാരുടെ എണ്ണം 24 ആയി ഉയർന്നു. നേരത്തേ 11 പേരാണ് ഉണ്ടായിരുന്നത്.

ജീവനക്കാരുടെ എണ്ണം കൂടിയതോട‌െ ടെർമിനലിലെ രണ്ടാം നിലയിൽ ഡി.ടി ഓഫിസിനോടു ചേർന്നുള്ള ഹാൾ ഓഫിസ് മുറിയാക്കി. തോമസ് മാത്യുവാണ് ഡി.‌ടി.ഒ ജില്ല ഓഫിസ് സംവിധാനത്തെക്കുറിച്ച് അദ്ദേഹം ജീവനക്കാരുമായി ചർച്ച നടത്തി. ഡി.ടി.ഒക്ക് സഹായിയായി ക്ലസ്റ്റർ ഓഫിസറെയും നിയമിച്ചു. അടൂർ, തിരുവല്ല എ.‌ടി ഓഫിസുകൾ ഇനി ഓപറേറ്റിങ് സ്റ്റേഷനുകളായി പ്രവർത്തിക്കും.

ഇവിടങ്ങളിൽ സർവിസ് ക്രമീകരിക്കാൻ ഇനി കൺട്രോളിങ് ഇൻസ്പെക്ടർമാർ മാത്രമാണുണ്ടാവുക.പത്തനംതിട്ട ജില്ല ഓഫിസായതിനെ തുടർന്ന് സർവിസുകൾ വിലയിരുത്താനും പുതിയത് തുടങ്ങാനും ആരോഗ്യമന്ത്രി വീണ ജോർജ് ഡി.ടി.ഒ തോമസ് മാത്യുവുമായി 23ന് ഉച്ചക്ക് 12ന് ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC has a single office in the district
Next Story