Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി സൗ​ജ​ന്യ യാ​ത്ര; സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​ ത​ക​ർ​ച്ച​യി​ലേ​ക്ക് -പ്രൈ​വ​റ്റ്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ അ​സോ.

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി സൗ​ജ​ന്യ യാ​ത്ര; സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​ ത​ക​ർ​ച്ച​യി​ലേ​ക്ക് -പ്രൈ​വ​റ്റ്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ അ​സോ.
cancel

പ​ത്ത​നം​തി​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ പാ​ടേ തു​ട​ച്ചു​നീ​ക്കു​ന്ന നി​ല​യി​ലേ​ക്കാ​ണ്​ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന്​ പ്രൈ​വ​റ്റ്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്​​ടം നി​ക​ത്തു​ന്ന​ത​ട​ക്കം സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കി​ലോ മീ​റ്റ​റി​ന് 55 രൂ​പ​യാ​ണ്​ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സൗ​ജ​ന്യ യാ​ത്ര​മൂ​ലം ചി​ല റൂ​ട്ടു​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ വ​രു​മാ​നം ന​ഷ്ട​മു​ണ്ടാ​കു​ന്നു.

സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്‌​തി​രു​ന്ന​വ​രി​ൽ 60 ശ​ത​മാ​ന​ത്തോ​ളം സ്ത്രീ ​യാ​ത്ര​ക്കാ​രാ​യി​രു​ന്നു. സൗ​ജ​ന്യ​യാ​ത്ര നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​പ്പോ​ൾ അ​ഞ്ച്​ ദി​വ​സം പി​ന്നി​ടു​മ്പോ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 80 ശ​ത​മാ​നം ബ​സു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന ചെ​ല​വി​നു​ള്ള വ​രു​മാ​നം പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മി​ക്ക ബ​സു​ക​ളും സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കേ​ണ്ട​താ​യി വ​രും.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വി​ൽ സിം​ഹ​ഭാ​ഗ​വും വ​രു​ന്ന​ത് ഡീ​സ​ലി​നാ​ണ്. അ​തി​നാ​ക​ട്ടെ ക​ഴി​ഞ്ഞ മാ​സം എ​ട്ട്​ രൂ​പ​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​യ​ത് വ​ഴി ദി​നേ​ന 500 രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ഭാ​ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ത​ന്നെ​യു​മ​ല്ല ട​യ​ർ, റീ​ഗ്രേ​ഡിം​ഗ്, സ്പെ​യ​ർ പാ​ർ​ട്സ്, ഓ​യി​ൽ, ഓ​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്കും വ​ൻ വ​ർ​ധ​ന​യാ​ണ് വ​ന്നി​ട്ടു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കി​ലോ മീ​റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട​ക നി​ശ്ച​യി​ച്ച് ബ​സ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും അ​വ​ർ​ക്കു​ള്ള വേ​ത​നം ഉ​ട​മ ന​ൽ​കു​ക​യും ചെ​യ്യു​ക, ഇ​ന്ധ​ന​വും നി​കു​തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ചെ​ല​വു​ക​ളും ഉ​ട​മ​ത​ന്നെ വ​ഹി​ക്കു​ക, വാ​ഹ​ന​ത്തി​ന്റെ പെ​ർ​മി​റ്റ് കൈ​മാ​റ്റ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഉ​ട​മ​യെ നി​ല​നി​ർ​ത്തു​ക, സാ​മ്പ​ത്തി​ക വ​രു​മാ​നം അ​ടി​സ്ഥാ​ന​മാ​ക്കി താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി സൗ​ജ​ന്യ യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സി. ​മ​നോ​ജ് കു​മാ​ർ, ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ആ​ർ. ഷാ​ജി കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലാ​ലു മാ​ത്യു എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private Busbus operators associationKSRTCFree Travel For Women
News Summary - KSRTC free travel; Private bus sector heading for collapse - Private Bus Operators Association.
Next Story