Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ-കാന്തല്ലൂർ...

അടൂർ-കാന്തല്ലൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് അനുവദിച്ചു

text_fields
bookmark_border
ksrtc-concession
cancel

അ​ടൂ​ർ: അ​ടൂ​രി​ൽ​നി​ന്ന്​ കാ​ന്ത​ല്ലൂ​രി​ലേ​ക്ക് പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് അ​നു​വ​ദി​ച്ച​താ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു. മൂ​ന്നാ​ർ വ​ഴി കാ​ന്ത​ല്ലൂ​രി​ലേ​ക്ക് നോ​ൺ എ.​സി സൂ​പ്പ​ർ​ഫാ​സ്റ്റാ​ണ് അ​ടൂ​രി​നാ​യി അ​നു​വ​ദി​ച്ച​ത്.

ത​ട്ട, പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ, അ​ടി​മാ​ലി, മൂ​ന്നാ​ർ, മ​റ​യൂ​ർ വ​ഴി​യാ​ണ് സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​ക്ക് 12.30ന് ​അ​ടൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ഈ ​സ​ർ​വി​സ് എ​ട്ട് മ​ണി​ക്കൂ​ർ 45 മി​നി​റ്റ് സ​മ​യ​മെ​ടു​ത്ത് രാ​ത്രി 9.15ഓ​ടെ കാ​ന്ത​ല്ലൂ​രി​ൽ എ​ത്തും.

കാ​ന്ത​ല്ലൂ​രി​ൽ​നി​ന്ന്​ രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ട്ട്​ വൈ​കീ​ട്ട്​ 3.45ന് ​അ​ടൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വി​സ്. ദേ​ശീ​യ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​തി​ന​കം ശ്ര​ദ്ധേ​യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ജൈ​വ​വൈ​വി​ധ്യ മേ​ഖ​ല​യാ​യ കാ​ന്ത​ല്ലൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. പ്രാ​ദേ​ശി​ക, ഔ​ദ്യോ​ഗി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ സ​ർ​വി​സ്​ ഫ്ലാ​ഗ്​​ഓ​ഫ് ചെ​യ്യു​മെ​ന്നും ചി​റ്റ​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaKSRTCAdoor Kantallur
News Summary - KSRTC bus service allowed on Adoor-Kantallur route
Next Story