Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനി വാനും കെ.എസ്.ആർ.ടി. ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
Accident Erattupetta
cancel
Listen to this Article

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട -തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം വലിയ മംഗലത്ത് കെ.എസ്.ആർ.ടി. ബസും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മേലുകാവ് സ്വദേശി ഏഴുകും കണ്ടത്തില്‍ ചാക്കോ എന്ന റിന്‍സ് സെബാസ്റ്റ്യനാണ് (36) മരിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം.

ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ റ്റാറ്റ പിക്​അപ്​ വാനും തൃശൂരിൽ നിന്നും എരുമേലിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി. ഫാസ്റ്റ് പാസഞ്ചറുമാണ് അപകടത്തിൽ പെട്ടത്​. വാനിലുള്ളിൽ കുടുങ്ങിയ റിന്‍സിനെ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ksrtc bus hits pickup van in Erattupetta
Next Story