Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴഞ്ചേരി താലൂക്ക് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക്

text_fields
bookmark_border
മാ​ർ​ച്ച് 30നു ​മു​മ്പ് മി​നി സി​വി​ൽ സ്റ്റേ​ഷ​നിലെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും മാ​റ്റ​ണ​മെ​​ന്ന് നി​ർ​ദേ​ശം
കോഴഞ്ചേരി താലൂക്ക് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക്
cancel
camera_alt

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്​ ഓ​ഫി​സ്​ പ​ട്ടം​കു​ളം റോ​ഡി​നോ​ട്​ ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ൾ

പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ഓഫിസ് കടമ്മനിട്ട റോഡിൽ കെ.എസ്.ഇ.ബി ഓഫിസിന് എതിർവശത്തുള്ള പട്ടംകുളം റോഡിനോട് ചേർന്ന കെട്ടിടത്തിൽ വ്യാഴാഴ്ച പ്രവർത്തനം ആരംഭിച്ചു. ബലക്ഷയം കാരണം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനാൽ, ഇവിടുത്തെ ഓഫിസുകളും കോടതികളും മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുവരുകയാണ്.

പുതിയ കെട്ടിടം നിർമിക്കുന്നതിനായി നിലവിലുള്ളത് പൊളിച്ചുനീക്കാനാണ് തീരുമാനം. 41 വർഷം പഴക്കമുള്ള ഈ അഞ്ച് നില കെട്ടിടത്തിന്‍റെ തൂണുകൾക്ക് വിള്ളലും കോൺക്രീറ്റ് അടർന്നു കമ്പികൾ തുരുമ്പിച്ച അവസ്ഥയുമാണുള്ളത്. പ്രൻസിപ്പൽ കൃഷി ഓഫിസ്, സബ്ട്രഷറി, പട്ടികജാതി വികസന ഓഫിസ് തുടങ്ങിയവ നഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുതുടങ്ങി.

മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവന്ന ജില്ല പട്ടികജാതി വികസന ഓഫിസ് കോളജ് റോഡിൽ മണ്ണിൽ റീജൻസിയുടെ എതിർവശത്തു കാപ്പിൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസ് പോസ്റ്റ് ഓഫിസ് റോഡിലാണ് പ്രവർത്തിക്കുന്നത്. മറ്റ് സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾ ആയിട്ടുണ്ട്. ഓഫിസ് ഉപകരണങ്ങളും ഫയലുകളുമൊക്കെ മാറ്റിക്കൊണ്ടിരിക്കയാണ്. വരും ദിവസങ്ങളിൽ മുഴുവൻ ഓഫിസുകളും ഇവിടെനിന്നും ഒഴിയും. ജീവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്ഥലസൗകര്യം കണക്കിലെടുത്തുള്ള കെട്ടിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്

അനുയോജ്യമായ കെട്ടിടം ലഭിക്കാൻ വൈകിയതും ഉയർന്ന വാടകയുമാണു ഓഫിസുകൾ മാറ്റുന്നതിന് താമസം നേരിട്ടത്. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 30നു മുമ്പായി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും മാറ്റണമെന്നായിരുന്നു നിർദേശം. 24 ഓളം വിവിധ സർക്കാർ സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കോടതി സമുച്ചയവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ജില്ല കോടതി ഉൾപ്പെടെ പ്രധാനപ്പെട്ട നാല് കോടതികൾ െടലിഫോൺ ഭവനിൽ പ്രവത്തിക്കുന്നതിന് ധാരണയായിട്ടുണ്ട്. മറ്റ് കോടതികൾക്ക് പൊലീസ് സ്റ്റേഷൻ റോഡിൽ അനുേയാജ്യമായ കെട്ടിടം കണ്ടെത്താൻ ശ്രമങ്ങൾ നടക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കോഴഞ്ചേരി താലൂക്ക് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക്
Next Story