ഓണവിപണി; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടങ്ങി
text_fieldsകോഴഞ്ചേരി: ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നൽ പരിശോധന ജില്ലയിൽ ആരംഭിച്ചു. എല്ലാ ദിവസവും സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തും.
മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, പരാതി പരിഹാര നമ്പർ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകൾ വില്പന നടത്തുക, എം.ആര്.പിയേക്കാൾ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തി പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയോ ചെയ്യും.
പരാതി സ്വീകരിക്കാൻ കണ്ട്രോൾ റൂമും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് പരാതികൾ അതത് താലൂക്കുകളിലെ ഇന്‍സ്പെക്ടര്‍മാർ, ഫ്ലൈങ് സ്ക്വാഡ് ഇന്‍സ്പെക്ടർ, ഡെപ്യൂട്ടി കണ്ട്രോളർ എന്നിവരെയോ കണ്ട്രോളർ റൂം നമ്പറിലോ അറിയിക്കാം.

