Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKozhancherrychevron_rightആറന്മുള ഹയർ സെക്കൻഡറി...

ആറന്മുള ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം

text_fields
bookmark_border
veena george 807987
cancel

കോ​ഴ​ഞ്ചേ​രി: സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും വ്യ​ക്തി​ജീ​വി​ത​ത്തി​ൽ അ​വ​രെ കൂ​ടു​ത​ൽ ക​രു​ത്ത​രാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നൈ​പു​ണി വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

ആ​റ​ന്മു​ള ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ആ​റ​ന്മു​ള​യി​ൽ തു​ട​ങ്ങു​ന്ന നൈ​പു​ണി വി​ക​സ​ന കേ​ന്ദ്രം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ദ്യാ​ർ​ഥി ശാ​ക്തീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ഭി​രു​ചി അ​നു​സ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നൈ​പു​ണി വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി​യാ​ണ് സ്റ്റാ​ർ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൈ​പു​ണി വി​ക​സ​ന കേ​ന്ദ്രം (എ​സ്.​ഡി.​സി) കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം എ​സ്.​ഡി.​സി​ക​ളി​ലൂ​ടെ സാ​ധ്യ​മാ​കും. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മ​ല്ല​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​റ​ന്മു​ള ഗ​വ​ൺ​മെ​ന്‍റ്​ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്കി​ൽ ഡെ​വ​ല​പ്മെൻറ് സെൻറ​റി​ൽ ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ആ​യ ഡ്രോ​ൺ സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ സ​ർ​വ്വീ​സ് ടെ​ക്നീ​ഷ്യ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​വ​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം ഉ​റ​പ്പാ​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും സാ​ക്ഷ​ര​ത​യി​ലും സം​സ്ഥാ​നം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ദീ​ർ​ഘ ദ​ർ​ശി​യാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ക​ള​ക്ട​ർ എ. ​ഷി​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ ക്ലാ​സ് റൂം ​ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി ചെ​റി​യാ​ൻ മാ​ത്യു, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മി​നി ജി​ജു ജോ​സ​ഫ്, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ല പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ലെ​ജു പി ​തോ​മ​സ്, ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​പി ജ​യ​ല​ക്ഷ്മി, ജി​ല്ല സ്കി​ൽ കോ​ർ​ഡി​നേ​റ്റ​ർ ആ​ർ. ബി​പി​ൻ ച​ന്ദ്ര​ൻ, മേ​ഖ​ല ഓ​ഫീ​സ് എ​ഡി ഷാ​ജു തോ​മ​സ്, കോ​ഴ​ഞ്ചേ​രി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ എ​സ്. ശി​ഹാ​ബു​ദ്ദീ​ൻ, സ്കി​ൽ സെ​ന്‍റ​ർ കോ​ർ​ഡി​നേ​റ്റ​ർ ജി. ​ഹ​രി​കൃ​ഷ്ണ​ൻ, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ആ​റ​ന്മു​ള പ്രി​ൻ​സി​പ്പ​ൾ എ. ​ആ​ർ ഇ​ന്ദു, ഹെ​ഡ്മി​സ്ട്ര​സ്സ് എം. ​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Skill Development CentreAranmula Higher Secondary School
News Summary - Aranmula Higher Secondary School Skill Development Centre
Next Story