Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോ​ട്ടാ​ങ്ങ​ൽ...

കോ​ട്ടാ​ങ്ങ​ൽ പ​ട​യ​ണി: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
കോ​ട്ടാ​ങ്ങ​ൽ പ​ട​യ​ണി: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
cancel

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന​യോ​ഗം തി​രു​വ​ല്ല റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ൽ ന​ട​ന്നു.

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നും വ​ശ​ങ്ങ​ളി​ലെ കാ​ട് നീ​ക്കാ​നും കു​ള​ത്തൂ​ർ​മൂ​ഴി പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന അ​പ്രോ​ച്ച് റോ​ഡ് ന​ന്നാ​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്സ​വ കാ​ല​യ​ള​വി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പി​ന്​ നി​ർ​ദേ​ശം ന​ൽ​കി. പൊ​ലീ​സ് സേ​ന​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നും എ​യ്ഡ്പോ​സ്റ്റ് സ്ഥാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ൽ കൗ​ണ്ട​റും ആം​ബു​ല​ൻ​സി​ന്റെ സേ​വ​ന​വും സേ​വ​സ്വം ഉ​റ​പ്പാ​ക്കും. താ​ലൂ​ക്ക് പ​രി​ധി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്​​ക​ര​ണ​വും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ന​ൽ​കും.

അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ ഒ​രു യൂ​നി​റ്റ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യും. 27, 28 തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​ക്കു​ശേ​ഷം പ്ര​ദേ​ശി​ക അ​വ​ധി ന​ൽ​കാ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കാ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​യ​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യാ​ൻ എ​ക്സൈ​സി​നും വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​നും ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​നും വൈ​ദ്യു​തി ത​ട​സ്സ​വും വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​നും കെ.​എ​സ്.​ഇ.​ബി​ക്കും നി​ർ​ദേ​ശം ന​ൽ​കി. മ​ണി​മ​ല, പൊ​ൻ​കു​ന്നം, റാ​ന്നി, മ​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി. പ​ട​യ​ണി കോ​ഓ​ഡി​നേ​റ്റ​റാ​യി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഷി​ബു തോ​മ​സി​ന്​ ചു​മ​ത​ല ന​ൽ​കി.

പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​നു ജോ​സ​ഫ്, ത​ഹ​സി​ൽ​ദാ​ർ എം.​എ​സ്. രാ​ജ​മ്മ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഷി​ബു തോ​മ​സ്, ദേ​വ​സ്വം പ്ര​സി​ഡ​ന്റ് സു​നി​ൽ വെ​ള്ളി​ക്ക​ര, സെ​ക്ര​ട്ട​റി ടി.​സു​നി​ൽ, പ​ട​യ​ണി കോ​ഓ​ഡി​നേ​റ്റ​ർ അ​നീ​ഷ് ചു​ങ്ക​പ്പാ​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​സീ​ല സി​റാ​ജ്, കെ.​പി. അ​ഞ്ജ​ലി, നീ​ന മാ​ത്യൂ , അ​രു​ൺ കൃ​ഷ്ണ, എ​ൻ.​ജി രാ​ധാ​കൃ​ഷ്ണ​ൻ , കെ.​കെ ഹ​രി​കു​മാ​ർ , ടി.​എ. വാ​സു​ക്കു​ട്ട​ൻ, കെ.​അ​ർ. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kotangal padayaniReview meeting held
News Summary - Kotangal padayani: Review meeting held
Next Story