Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightപന്നിയെ...

പന്നിയെ ഷോക്കടിപ്പിച്ച് കൊന്ന രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
james and subash
cancel
camera_alt

അറസ്​റ്റിലായ ജെ​യിം​സും സു​ഭാ​ഷുംഅറസ്​റ്റിലായ ജെ​യിം​സും സു​ഭാ​ഷും

കോ​ന്നി: സൗ​ത്ത് കു​മ​രം​പു​ത്തൂ​ർ ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന അ​ങ്ങാ​ടി​ക്ക​ലി​ൽ കാ​ട്ടു പ​ന്നി​യെ വൈ​ദ്യു​താ​ഘാ​തം ഏ​ൽ​പി​ച്ചു കൊ​ല്ലു​ക​യും ഇ​റ​ച്ചി​യാ​ക്കു​ക​യും ചെ​യ്ത​തി​ന് ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്​​റ്റു ചെ​യ്തു.

അ​ങ്ങാ​ടി​ക്ക​ൽ തു​ണ്ടി​ൽ വീ​ട്ടി​ൽ ടി.​എ​സ് ജെ​യിം​സ് (52), സൗ​ത്ത് അ​ങ്ങാ​ടി​ക്ക​ൽ സു​ബി​ൻ നി​വാ​സി​ൽ സു​ഭാ​ഷ് ജി (38) ​എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നും വ​നം​വ​കു​പ്പ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൂ​ട​ൽ- ച​ന്ദ​ന​പ്പ​ള്ളി റോ​ഡ് സൈ​ഡി​ലെ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും 80 മീ​റ്റ​ർ നീ​ള​ത്തി​ൽ വ​യ​ർ ക​ണ​ക്ട് ചെ​യ്താ​ണ് പ്ര​തി​ക​ൾ ജെ​യിം​സി​െൻറ കൃ​ഷി​ഭൂ​മി​യി​ലു​ള്ള ഫെ​ൻ​സി​ങ് ക​മ്പി​യി​ലേ​ക്ക് വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ഈ ​ക​മ്പി​യി​ൽ ത​ട്ടി ച​ത്ത കാ​ട്ടു​പ​ന്നി​യെ പ്ര​തി​ക​ൾ അ​വി​ടെ ​െവ​ച്ച് മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ കോ​ന്നി റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ ജോ​ജി ജെ​യിം​സ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​​ഓ​ഫി​സ​ർ സ​നോ​ജ്, സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ ജോ​ൺ പി. ​തോ​മ​സ്, മു​ഹ​മ്മ​ദ് കു​ഞ്ഞ്, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ. നി​ഷാ​ന്ത് കു​മാ​ർ, ആ​ർ. രാ​ജേ​ഷ് പി​ള്ള, രാ​ഖി രാ​ജ​ൻ, സൂ​ര്യ ടി. ​പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pigelectric shock
News Summary - Two arrested for Electric shock to pig death
Next Story