കോന്നി: തക്കാളിവണ്ടിയില് പച്ചക്കറി സാധനങ്ങള്‍ക്ക് ആവശ്യക്കാരേറെ. സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആൻഡ് ഫ്രൂട്സ് പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളില്‍ തക്കാളിവണ്ടി വ്യാപാര പര്യടനം നടത്തുന്നത്.
പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലക്കാണ് തക്കാളി, സാവാള, കിഴങ്ങ്, ചേന, ചേമ്പ് ഉള്‍പ്പെടെയുള്ള പച്ചക്കറി സാധനങ്ങള്‍ ലഭ്യമാക്കുന്നത്. പൊതുവിപണിയില്‍ 70 രൂപയോളം വിലയുള്ള തക്കാളി 48 രൂപക്കും 50 രൂപയുള്ള സവാള 40 രൂപക്കും 40 രൂപയുള്ള ഉരുളക്കിഴങ്ങ് 32 രൂപക്കുമാണ് വിതരണം. ഈ മാസം 17 മുതലാണ് കോന്നി, റാന്നി താലൂക്കുകളിലായി തക്കാളിവണ്ടി പര്യടനം തുടങ്ങിയത്. ദിവസവും 15,000 മുതല്‍ 20,000 രൂപ വരെ വിറ്റുവരവുണ്ട്.