പയ്യനാമണ്ണിൽ ടിപ്പർ നിയന്ത്രണംവിട്ട് മറിഞ്ഞു
text_fieldsഅപകടത്തിൽപെട്ട ടിപ്പർലോറി
കോന്നി: പയ്യനാമണ്ണിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോന്നി തണ്ണിത്തോട് റോഡിൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ പാറമടയിൽനിന്ന് ഉൽപന്നം കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ റബർ തോട്ടത്തിന്റെ മതിലിൽ ഇടിക്കുകയും മതിൽ പൊളിച്ച് മുന്നോട്ടുപോയ ലോറി തോടിന് മറുകരയിലേക്ക് മറിയുകയുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനം തകർന്നു.
അമ്പലപ്പുഴയിൽനിന്ന് പയ്യനാമണ്ണിലെത്തി പാറകയറ്റി തിരികെ മടങ്ങുമ്പോഴാണ് സംഭവം നടന്നത്. ഇറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം എന്ന് പറയുന്നു. ലോറി ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന പാറ ഉൽപന്നങ്ങൾ നീക്കംചെയ്തശേഷം ക്രയിൻ ഉപയോഗിച്ച് ലോറി കരക്കുകയറ്റി. കോന്നി പൊലീസ് നടപടി സ്വീകരിച്ചു.

