കോന്നി ആനക്കൂട്ടിൽ ത്രിമാന തിയറ്റർ
text_fieldsകോന്നി ആനക്കൂട്ടിൽ പ്രവർത്തനമാരംഭിച്ച 3 ഡി തിയറ്ററിൽ കെ.യു. ജനീഷ് കുമാർ
എം.എൽ.എ ഉൾപ്പെടെയുള്ളവർ
കോന്നി : കോന്നി ആനക്കൂട്ടിൽ സ്ഥാപിച്ച 3 ഡി തിയറ്റർ പ്രവർത്തനം തുടങ്ങി. സന്ദർശകർക്ക് 20 മിനിറ്റ് ദൈർഘ്യമുള്ള 3 ഡി വിഡിയോയിലൂടെ കോന്നി ഇക്കോ ടൂറിസത്തെ അറിയാം. 15 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.
31,30000 രൂപ ചിലവഴിച്ചാണ് പൂർണമായും ശീതികരിച്ച തിയറ്റർ നിർമിച്ചത്. 35 പേർക്ക് ഒരേസമയം ചിത്രങ്ങൾ കാണാം. കോന്നി ആനക്കൂട്ടിൽ എത്തിച്ചേരുന്ന സന്ദർശകർക്ക് പുതിയ ത്രിമാന തിയറ്റർ നവ്യാനുഭവം ആയിരിക്കും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോരി അധ്യക്ഷത വഹിച്ചു. കലക്ടർ എ. ഷിബു, കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ്, കോന്നി റേഞ്ച് ഓഫീസർ ടി. അജികുമാർ, കോന്നി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

