Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോന്നിയിലെ വിനോദസഞ്ചാര ...

കോന്നിയിലെ വിനോദസഞ്ചാര മേഖല ഉണരുന്നു

text_fields
bookmark_border
കോന്നിയിലെ വിനോദസഞ്ചാര മേഖല ഉണരുന്നു
cancel

കോ​ന്നി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു കോ​ന്നി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല ഉ​ണ​ർ​ന്നു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​വും ആ​ന​ത്താ​വ​ള​വും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​ളു​ക​ൾ എ​ത്താ​തി​രു​ന്ന​ത് നി​രാ​ശ​ക്ക്​ ഇ​ട​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ട​വി​യി​ലും ആ​ന​ത്താ​വ​ള​ത്തി​ലും ഉ​ണ്ടാ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച 76 ദീ​ർ​ഘ​ദൂ​ര സ​വാ​രി​യും ആ​റ് ഹ്ര​സ്വ​ദൂ​ര സ​വാ​രി​യും തി​ങ്ക​ളാ​ഴ്ച 75 ദീ​ർ​ഘ​ദൂ​ര സ​വാ​രി​യും 13 ഹ്ര​സ്വ​ദൂ​ര സ​വാ​രി​യു​മാ​ണ് ന​ട​ന്ന​ത്. മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

കു​ട്ട​വ​ഞ്ചി സ​വാ​രി ന​ട​ക്കു​ന്ന ക​ല്ലാ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ദീ​ർ​ഘ ദൂ​ര​സ​വാ​രി വ​ള​രെ അ​ധി​കം ആ​സ്വ​ദി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ൾ മ​ട​ങ്ങു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തോ​ടെ ക​ല്യാ​ണ ആ​ൽ​ബ ചി​ത്രീ​ക​ര​ണ​ങ്ങ​ളും അ​ട​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്നു​ണ്ട്. ഓ​ണാ​വ​ധി​യെ തു​ട​ർ​ന്നും നി​ര​വ​ധി ആ​ളു​ക​ൾ അ​ട​വി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

Show Full Article
TAGS:tourism Konni 
News Summary - The tourism Konni
Next Story