Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാറ കടത്തിയ ടിപ്പറുകൾ പൊലീസ് പിടിച്ചെടുത്തു
text_fieldsbookmark_border
കോന്നി: രണ്ട് ആഴ്ചക്കുള്ളിൽ രേഖകൾ ഇല്ലാതെ പാറ കടത്തിയ ഇരുപത്തഞ്ചിലേറെ ടിപ്പർ ലോറികൾ കോന്നി പൊലീസ് പിടിച്ചെടുത്തു. കോന്നി പയ്യനാമൺ ഭാഗത്തെ മടകളിൽനിന്നുമാണ് പാറകൾ അനധികൃതമായി കടത്തി കൊണ്ടുവരുന്നത്.
കോന്നി, റാന്നി, അടൂർ ഭാഗങ്ങളിൽ ഉള്ള ടിപ്പറുകളാണ് അധികവും. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നടപടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പിന് കൈമാറുമെന്നും രേഖകൾ ഇല്ലാതെ പാറ കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു ടിപ്പർ ലോറിക്ക് മുപ്പത്തയ്യായിരത്തോളം രൂപ പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

