Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightഡ്രൈ​വ​ർ​മാ​രു​ടെ​യും...

ഡ്രൈ​വ​ർ​മാ​രു​ടെ​യും ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ​യും സ​മ​രം; ‘108 ആം​ബു​ല​ൻ​സു’​ക​ളു​ടെ സ​ർ​വി​സ് നി​ല​ച്ചു

text_fields
bookmark_border
ഡ്രൈ​വ​ർ​മാ​രു​ടെ​യും ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ​യും സ​മ​രം; ‘108 ആം​ബു​ല​ൻ​സു’​ക​ളു​ടെ സ​ർ​വി​സ് നി​ല​ച്ചു
cancel

കോ​ന്നി: ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ‘108 ആ​ബു​ല​ൻ​സു’​ക​ളു​ടെ ഡ്രൈ​വ​ർ​മാ​രേ​യും ടെ​ക്നീ​ഷ്യ​ൻ​മാ​രേ​യും നീ​ക്കം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടെ​യും മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ​യും സ​മ​ര​ത്തെ തു​ട​ർ​ന്ന് 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ളെ​യും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യും സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് 108 ആം​ബു​ല​ൻ​സ് സ​ർ​വി​സ്.

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് 224 കോ​ടി രൂ​പ കു​റ​വി​ൽ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ക്കാ​ൻ ജി​വി​കെ ക​മ്പ​നി മു​ന്നോ​ട്ടു​വ​ന്നെ​ന്നാ​ണ് സൂ​ച​ന. ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ച്ചും ശ​മ്പ​ളം കു​റ​ച്ചും ഈ ​ന​ഷ്ടം നി​ക​ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണു വി​വ​രം. 2019–24 ൽ 517 ​കോ​ടി രൂ​പ​ക്ക് ഏ​റ്റെ​ടു​ത്തി​രു​ന്ന ടെ​ൻ​ഡ​റാ​ണ് ഇ​ത്ത​വ​ണ 293 കോ​ടി രൂ​പ​ക്ക് ജി​വി​കെ ഇ.​എം.​ആ​ർ.​ഐ ക്വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​രോ ആം​ബു​ല​ൻ​സി​ലും ന​ഴ്സും ഡ്രൈ​വ​റും ഉ​ണ്ടാ​ക​ണ​മെ​ന്നാ​യി​രു​ന്നു ച​ട്ടം. നേ​ര​ത്തെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ന് (ന​ഴ്സ്) ജി.​എ​ൻ.​എം/​ബി.​എ​സ് സി ​ന​ഴ്സി​ങ് യോ​ഗ്യ​ത വേ​ണ​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. എ​ന്നാ​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ൽ ആം​ബു​ല​ൻ​സി​ൽ ന​ഴ്സ് ഉ​ണ്ടാ​വി​ല്ല. ഇ​പ്പോ​ൾ എ​മ​ർ​ജ​ൻ​സി ടെ​ക്നീ​ഷ്യ​ന്മാ​രാ​യി നി​യ​മി​ക്കു​ന്ന​വ​ർ​ക്ക് പ്ല​സ്ടു​വും മൂ​ന്നു മു​ത​ൽ ആ​റു​മാ​സം വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഇ.​എം.​ടി കോ​ഴ്സു​മാ​ണ് യോ​ഗ്യ​ത. 23,000 രൂ​പ​യാ​യി​രു​ന്നു ന​ഴ്സി​ന്റെ ശ​രാ​ശ​രി ശ​മ്പ​ളം. പ​രി​ശീ​ല​നം ന​ൽ​കി പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ശ​മ്പ​ളം കു​റ​വു ന​ൽ​കി​യാ​ൽ മ​തി​യാ​വും.

പ്ര​സ​വ​മ​ട​ക്കം 108 ആം​ബു​ല​ൻ​സി​ൽ ന​ട​ക്കു​ന്നു​ണ്ട്. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് മാ​ത്ര​മു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച ഇ.​എം.​ടി കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇ​ത് എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ഡ്രൈ​വ​ർ​മാ​രും 5 വ​ർ​ഷ​ത്തി​ലേ​റെ സേ​വ​ന​മു​ള്ള​വ​രാ​ണ്. 21000, 18000 രൂ​പ വീ​ത​മാ​ണ് ഇ​വ​രു​ടെ ശ​രാ​ശ​രി ശ​മ്പ​ളം. ഇ​വ​രു​ടെ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ചു പു​തു​താ​യി ആ​ളു​ക​ളെ നി​യ​മി​ക്കു​ന്ന​തോ​ടെ ആ ​ചെ​ല​വും കു​റ​ക്കാ​നാ​ണു പ​ദ്ധ​തി.

നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​തു തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം പു​തു​താ​യി ക​രാ​ർ നേ​ടു​ന്ന ക​മ്പ​നി​ക്കാ​യി​രി​ക്കും എ​ന്ന വ്യ​വ​സ്ഥ​യും ടെ​ൻ​ഡ​റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​ന​മു​ള്ള ആ​ശു​പ​ത്രി​ക​ൾ

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, എ​ന്നാ​ദി​മം​ഗ​ലം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ഏ​ഴു​മ​റ്റൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, പ​ള്ളി​ക്ക​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ചി​റ്റാ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, വെ​ച്ചു​ച്ചി​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​ട​ശ്ശേ​രി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി, അ​ടൂ​ർ ജി​ല്ല ആ​ശു​പ​ത്രി, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konniDriversAmbulancesKerala
News Summary - The struggle of drivers and technicians has brought the services of '108 ambulances' to a standstill
Next Story