മരണാനന്തരം പഠനത്തിന് ശരീരദാന സമ്മതപത്രം ഒപ്പിട്ട് അധ്യാപകനും കുടുംബവും
text_fieldsശരീരദാന സമ്മതപത്രം ഒപ്പിട്ട അധ്യാപകനും കുടുംബവും
കോന്നി: വൈദ്യശാസ്ത്ര പഠനത്തിനായി മെഡിക്കൽ വിദ്യാർഥികൾക്ക് മരണശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ശരീരം ദാനം ചെയ്ത് മാതൃകയാവുകയാണ് കോന്നി റിപബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പ്രമോദ് കുമാർ. ഒപ്പം ഭാര്യ രമ്യ, പിതാവ് കെ. തങ്കപ്പക്കുറുപ്പ്, മാതാവ് രാധാമണിയമ്മ എന്നിവരാണ് കോന്നി ഗവ. മെഡിക്കൽ കോളജിലേക്ക് ശരീരം ദാനം ചെയ്തത്.
അധ്യാപനരംഗത്ത് പ്രവർത്തിക്കുന്ന പ്രമോദ് കുമാർ അധ്യാപക പരിശീലകൻ, എഴുത്തുകാരൻ, മോട്ടിവേഷനൽ സ്പീക്കർ, മത്സരപരീക്ഷ പരിശീലകൻ, കോളമിസ്റ്റ്, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഫ്രീഡം ഫിഫ്റ്റി നൽകുന്ന ഡോ. സുകുമാർ അഴീക്കോട് പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

