Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോന്നി മെഡിക്കൽ കോളജിൽ...

കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ നിർത്തി

text_fields
bookmark_border
കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ നിർത്തി
cancel

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. ദി​വ​സ​വും പ​ത്തി​ല​ധി​കം സ​ർ​ജ​റി​ക​ൾ ന​ട​ന്നു വ​ന്നി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ ആ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് കാ​ര​ണം എ​ന്ന് ചൂ​ണ്ടി കാ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജ​ൻ സൂ​പ്ര​ണ്ടി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​തെ ന​ട​ത്തു​ന്ന സ​ർ​ജ​റി​ക​ളി​ൽ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യാ​ൽ ഇ​തി​ന് ഉ​ത്ത​ര​വാ​ദി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സ​ർ​ജ​ൻ ആ​യി​രി​ക്കും എ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഈ ​ന​ട​പ​ടി. ശ​സ്ത്ര​ക്രി​യ, ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ.​പി,ഒ.​ടി സേ​വ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഒ.​പി, ഒ.​ടി സേ​വ​ന​ങ്ങ​ൾ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കും മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​ന​ത്തി​നും അ​നു​ഭ​വ സ​മ്പ​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ് എ​ന്ന​തി​നാ​ൽ ഇ​ത് പു​ന​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ എം.​എ​ൽ.​എ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ ആ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ക​യും ചി​കി​ത്സ​യും ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തി മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം പ​രി​ഹ​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഇ​ത് സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​കു​വാ​ൻ സാ​ധി​ക്കൂ എ​ന്ന​താ​ണ് ഈ ​വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedKonni medical collegesurgeriesmedical college
News Summary - Surgeries suspended at Konni Medical College
Next Story